ഉത്തരകൊറിയ റോക്കറ്റ് വിക്ഷേപത്തിന് തയാറെടുക്കുന്നതായി റിപ്പോർട്ട്
text_fieldsപ്യോങ്യാങ്: ഉത്തരകൊറിയ വീണ്ടും റോക്കറ്റ് വിക്ഷേപത്തിനായി തയാറെടുക്കുന്നതായി റിപ്പോർട്ട്. റോക്കറ് റ് അല്ലെങ്കിൽ മിസൈൽ വിക്ഷേപണം ഉത്തരകൊറിയ നടത്തുമെന്നാണ് സൂചന. ഉത്തരകൊറിയയുടെ റോക്കറ്റ് വിക്ഷേപണ കേന്ദ ്രത്തിൽ ഇതിനുള്ള ഒരുക്കങ്ങൾ നടക്കുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്.
സോഹയിലുള്ള ഉത്തരകൊറിയയുടെ പ്രധാന റോക്കറ്റ് വിക്ഷേപണ കേന്ദ്രം ഉത്തരകൊറിയ പുനർ നിർമിക്കുന്നുവെന്ന വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. യു.എസുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് സോഹയിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിലെ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ഉത്തരകൊറിയ തീരുമാനിച്ചത്.
അതേസമയം, ഉത്തരകൊറിയ റോക്കറ്റ് പരീക്ഷണങ്ങൾ പുന:രാരംഭിച്ചത് നിരാശയുണ്ടാക്കുന്ന തീരുമാനമാണെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രതികരിച്ചിരുന്നു. അതേസമയം, റോക്കറ്റ് പരീക്ഷണം ഉത്തരകൊറിയ നടത്തില്ലെന്നും സാറ്റ്ലൈറ്റ് വിക്ഷേപണമാവും നടത്തുകയെന്നും വാർത്തകളുണ്ട്.
