Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആണവപരീക്ഷണശാല തകർത്ത്​...

ആണവപരീക്ഷണശാല തകർത്ത്​ ഉത്തരകൊറിയ

text_fields
bookmark_border
ആണവപരീക്ഷണശാല തകർത്ത്​ ഉത്തരകൊറിയ
cancel

പ്യോ​ങ്​​യാ​ങ്​: കൊ​റി​യ​ൻ മു​ന​മ്പി​ൽ ഉ​ട​ലെ​ടു​ത്ത സം​ഘ​ർ​ഷ​ത്തി​ന്​ പ​രി​ഹാ​ര​മാ​യി പം​ഗീരിയി​ലെ ആ​ണ​വ​പ​രീ​ക്ഷ​ണ കേ​ന്ദ്രം സ്​​ഫോ​ട​ന​ത്തി​ൽ ത​ക​ർ​ത്ത്​ ഉ​ത്ത​ര​കൊ​റി​യ വാക്കുപാലിച്ചു. ഉ​ത്ത​ര​കൊ​റി​യ​യു​ടെ ആ​റ്​ ആ​ണ​വ പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ന്ന​ത്​ ഇ​വി​ടെ വെ​ച്ചാ​യി​രു​ന്നു. 

ഒമ്പതു മണിക്കൂർ നീ​ണ്ടു​നി​ന്ന സ്​​ഫോ​ട​ന​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​യി​രു​ന്നു നി​ല​യ​ത്തി​​​െൻറ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ച​ത്. പർവതം തുരന്ന്​ നിർമിച്ച ആ​ണ​വ നി​ല​യ​ത്തി​ൽ മൂ​ന്ന്​ തുരങ്കങ്ങളാ​ണു​ള്ള​ത്. പർവതത്തിന്റെ സമീപപ്രദേശങ്ങളിൽ ആണവകേന്ദ്രവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി കെട്ടിടങ്ങളും നിർമിച്ചിരുന്നു. ഇവയും തകര്‍ത്തു. 

പ്രാദേശിക സമയം രാവിലെ 11നായിരുന്നു ആദ്യ സ്ഫോടനം. ആണവകേന്ദ്രത്തിന്റെ വടക്കുഭാഗത്തെ തുരങ്കമാണ് ആദ്യം തകർത്തത്. റേഡിയോ ആക്​റ്റീവ് വികിരണങ്ങൾ പുറത്തേക്കെത്തിയിട്ടില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്ന് ഉത്തരകൊറിയ വ്യക്തമാക്കി. സമീപപ്രദേശങ്ങള്‍ക്കു യാതൊരു കേടുപാടുകളും വരുത്താതെയാണു കേന്ദ്രം തകർത്തത്.

ആ​ണ​വ നി​ല​യം അ​ട​ച്ചു​പൂ​ട്ടു​ന്ന കാ​ര്യം ഏ​റെ  അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ്​ ഉ​ത്ത​ര​കൊ​റി​യ പ്ര​ഖ്യാ​പി​ച്ച​ത്. തീ​രു​മാ​നം യു.​എ​സ്​ സ്വാ​ഗ​തം ചെ​യ്​​തി​രു​ന്നു. ആ​ണ​വ​നി​ല​യം അ​ട​ച്ചു​പൂ​ട്ടു​ന്ന ച​ട​ങ്ങി​ന്​ സാ​ക്ഷി​യാ​കാ​ൻ യു.​എ​സി​ൽ നി​ന്നു​ൾ​പ്പെ​ടെ​യു​ള്ള വി​ദേ​ശ​മാ​ധ്യ​മ സം​ഘ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു. ഉ​ഗ്ര​സ്​​ഫോ​ട​നം ന​ട​ന്ന​താ​യി ​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. അ​തേ​സ​മ​യം, പ​രി​പാ​ടി​യി​ലേ​ക്ക്​ അ​ന്താ​രാ​ഷ്​​ട്ര ആണവ നി​രീ​ക്ഷ​ണ​സം​ഘ​ത്തെ ഉ​ത്ത​ര​കൊ​റി​യ ക്ഷ​ണി​ച്ചി​രു​ന്നി​ല്ല. 2017 സെ​പ്​​തം​ബ​റി​ൽ​ ആ​ണ​വ​നി​ല​യം ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു​വെ​ന്നാ​ണ്​ ശാ​സ്​​ത്ര​സം​ഘ​ത്തി​​​െൻറ വി​ല​യി​രു​ത്ത​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nuclear testworld newsmalayalam newsasia-PacificNorthkoriaPunggye-ri
News Summary - North Korea nuclear test tunnels at Punggye-ri 'destroyed'-India news
Next Story