Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഉ​ത്ത​ര കൊ​റി​യ...

ഉ​ത്ത​ര കൊ​റി​യ മൂ​ന്ന്​ യു.​എ​സ്​  ത​ട​വു​കാ​രെ വി​ട്ട​യ​ച്ചു​

text_fields
bookmark_border
ഉ​ത്ത​ര കൊ​റി​യ മൂ​ന്ന്​ യു.​എ​സ്​  ത​ട​വു​കാ​രെ വി​ട്ട​യ​ച്ചു​
cancel

പ്യോ​ങ്​​യാ​ങ്​: മൂ​ന്ന്​ യു.​എ​സ്​ ത​ട​വു​കാ​രെ ഉ​ത്ത​ര കൊ​റി​യ വി​ട്ട​യ​ച്ച​താ​യി യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്. ബു​ധ​നാ​ഴ്​​ച  ത​​​െൻറ ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ്​ ട്രം​പ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കിം ​ജോ​ങ്​ ഉ​ന്നും ട്രം​പും ത​മ്മി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ഉ​ച്ച​കോ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്യോ​ങ്​​യാ​ങ്​ സ​ന്ദ​ർ​ശി​ച്ച യു.​എ​സ്​ വിദേശകാര്യ സെക്രട്ടറി മൈ​ക്ക്​ പോം​പി​യോ തി​രി​​കെ​വ​രു​ന്ന​ത്​ വി​ട്ട​യ​ച്ച മൂ​ന്ന്​ ത​ട​വു​കാ​രെ​യും കൊ​ണ്ടാ​ണ്​.

അ​വ​ർ ആ​രോ​ഗ്യ​വാ​ന്മാ​രാ​ണെ​ന്നും വ്യാ​ഴാ​ഴ്​​ച ആ​ൻ​ഡ്ര്യൂ​സ്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ചേ​രു​ന്ന അ​വ​രെ താ​ൻ സ്വീ​ക​രി​ക്കു​മെ​ന്നും  ട്രം​പ്​ വ്യ​ക്ത​മാ​ക്കി.  ട്രം​പും കിം ​ജോ​ങ്​ ഉ​ന്നും ത​മ്മി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ഉ​ച്ച​കോ​ടി​ക്കു മു​ന്നോ​ടി​യാ​യാ​ണ്​ കിം ​ഹാ​ക്ക്​ സോ​ങ്, ടോ​ണി കിം, ​കിം ഡോ​ങ്​ ചു​ൾ എ​ന്നി​വ​രെ ത​ട​വി​ൽ​നി​ന്ന്​ മോ​ചി​പ്പി​ച്ച​ത്. ഇ​വ​രെ രാ​ജ്യ ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തി  ഉ​ത്ത​ര കൊ​റി​യ ജ​യി​ലി​ല​ട​ച്ച​താ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usworld newsnorth koriamalayalam newsDonald Trump
News Summary - North Korea frees three US detainees ahead of Trump summit-World news
Next Story