ക​പ്പ​ൽ പി​ടി​ച്ചെ​ടു​ത്ത​ത്​​ നി​യ​മ​വി​രു​ദ്ധ​മെ​ന്ന്​ ഉ​ത്ത​ര കൊ​റി​യ

01:34 AM
15/05/2019
ships

സോ​ൾ: ത​ങ്ങ​ളു​ടെ ച​ര​ക്കു​ക​പ്പ​ൽ അ​മേ​രി​ക്ക പി​ടി​കൂ​ടി​യ ന​ട​പ​ടി ‘നി​യ​മ​വി​രു​ദ്ധ ​പി​ടി​ച്ചു​പ​റി’​യാ​ണെ​ന്ന്​ ഉ​ത്ത​ര കൊ​റി​യ. അ​ടി​യ​ന്ത​ര​മാ​യി ക​പ്പ​ൽ തി​രി​ച്ചു​ന​ൽ​ക​ണ​മെ​ന്നും ​ദേ​ശീ​യ വാ​ർ​ത്ത ഏ​ജ​ൻ​സി പു​റ​ത്തു​വി​ട്ട പ്ര​സ്​​താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ൻ​റ്​ ട്രം​പും ഉ​ത്ത​ര കൊ​റി​യ​ൻ ഭ​ര​ണാ​ധി​കാ​രി കിം ​േ​ജാ​ങ്​ ഉ​ന്നും ഒ​പ്പു​വെ​ച്ച ഉ​ട​മ്പ​ടി​യു​ടെ സ​ത്ത​ക്ക്​ എ​തി​രാ​ണ്​ യു.​എ​സ്​ ന​ട​പ​ടി​യെ​ന്നും ആ​രോ​പി​ച്ചു. 

യു.​എ​ൻ ഉ​ത്ത​ര​വ്​ ലം​ഘി​ച്ച്​ അ​ന​ധി​കൃ​ത​മാ​യി ക​ൽ​ക്ക​രി ക​ട​ത്തു​വെ​ന്ന്​ ആ​രോ​പി​ച്ചാ​ണ്​ ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ്​ ഉ​ത്ത​ര കൊ​റി​യ​യു​ടെ ച​രു​ക്കു​ക​പ്പ​ൽ ‘വൈ​സ്​ ഹോ​ണ​സ്​​റ്റ്​’ അ​മേ​രി​ക്ക ത​ട​ഞ്ഞ​ത്. പ​സ​ഫി​ക്കി​ലെ അ​മേ​രി​ക്ക​ൻ സ​മോ​വ ദ്വീ​പി​ന്​ സ​മീ​പം വെ​ച്ചാ​യി​രു​ന്നു​ ന​ട​പ​ടി. 

ആ​ദ്യ​മാ​യാ​ണ്​ ഒ​രു ഉ​ത്ത​ര കൊ​റി​യ​ൻ ക​പ്പ​ൽ അ​മേ​രി​ക്ക പി​ടി​ക്കു​ന്ന​ത്. ര​ണ്ട്​ മ​ധ്യ​ദൂ​ര മി​സൈ​ലു​ക​ൾ ഉ​ത്ത​ര കൊ​റി​യ പ​രീ​ക്ഷി​ച്ച​തി​ന്​ പി​ന്നാ​ലെ​യാ​യി​രു​ന്നു ഇ​ത്.  

Loading...
COMMENTS