ഉത്തര കൊറിയ റോക്കറ്റ് എൻജിൻ പരീക്ഷണം നടത്തി
text_fieldsസോൾ: ഉത്തര കൊറിയ റോക്കറ്റ് എൻജിൻ പരീക്ഷണം നടത്തിയതായി റിപ്പോർട്ട്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ സംവിധാനം വികസിപ്പിക്കാനുള്ള ശ്രമത്തിെൻറ ഭാഗമാണ് റോക്കറ്റ് എൻജിൻ വിക്ഷേപണമെന്ന് യു.എസ് ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു. എന്നാൽ, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇൗ മാസം 22നാണ് പരീക്ഷണം നടന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒരു വർഷത്തിനിടയിൽ രണ്ട് ആണവ പരീക്ഷണങ്ങളും ഡസൻ കണക്കിന് മിസൈൽ വിക്ഷേപണങ്ങളും ഉത്തര കൊറിയ നടത്തിയിട്ടുണ്ട്. അന്താരാഷ്ട്ര സമൂഹത്തിെൻറ എതിർപ്പുകളെ പരിഗണിക്കാതെയുള്ള നടപടി യു.എസിെൻറയും മറ്റു രാജ്യങ്ങളുടെയും എതിർപ്പ് വിളിച്ചുവരുത്തിയിരുന്നു.
