മൈക്ക് പെൻസിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തരകൊറിയ
text_fieldsപ്യോങ്യാങ്: യു.എസ് വൈസ് പ്രസിഡൻറ് മൈക്ക് പെൻസിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തരകൊറിയ. കൊറിയൻ വാർത്ത ഏജൻസിയായ കെ.സി.എൻ.എ വഴി വിദേശകാര്യ ഉപമന്ത്രി ചോ സോധൻ ഹോവാണ് മൈക്ക് പെൻസിനെ രൂക്ഷമായി വിമർശിച്ചത്. കിം ജോങ് ഉൻ- ഡോണൾഡ് ട്രംപ് കൂടികാഴ്ച സംബന്ധിച്ച് അനിശ്ചിതത്വം നില നിൽക്കുന്ന സാഹചര്യത്തിലാണ് പെൻസിനെ വിമർശിച്ച് കൊറിയൻ പ്രതിനിധി രംഗത്തെത്തുന്നത്.
മൈക്ക് പെൻസിെൻറ ഭാഗത്ത് നിന്ന് നിരുത്തരവാദപരമായ പ്രസ്താവനയാണ് ഉണ്ടായതെന്ന് ഉത്തരകൊറിയ കുറ്റപ്പെടുത്തി. ഇത്തരം പ്രസ്താവനകൾ തുടർന്നാൽ ട്രംപുമായുള്ള കൂടികാഴ്ചയിൽ പുനരാലോചന വേണ്ടി വരുമെന്നും ഉത്തരകൊറിയ മുന്നറിയപ്പ് നൽകി. അമേരിക്കയുടെ കൊറിയയോടുള്ള പെരുമാറ്റം അനുസരിച്ചാവും ആണവപരീക്ഷണങ്ങൾ നിർത്തിവെക്കുന്നതിൽ അന്തിമ തീരുമാനം എടുക്കുകയെന്നും വിദേശകാര്യ ഉപമന്ത്രി വ്യക്തമാക്കി.
അമേരിക്കയുമായി ചർച്ചക്ക് തയാറായില്ലെങ്കിൽ ഉത്തരകൊറിയക്ക് ലിബിയയുടെ ഗതിവരുമെന്നായിരുന്നു മൈക്ക് പെൻസിെൻറ വിവാദ പ്രസ്താവന. ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പെൻസ് ഇത്തരം പ്രസ്താവന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
