കോവിഡിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും -ഉത്തരകൊറിയ
text_fields
പ്യോങ്യാങ്: കോവിഡ് 19 വൈറസിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഉത്തരകൊറിയ. കിം ജോങ് ഉന്ന ിെൻറ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. കൊറിയൻ വാർത്താ ഏജൻസിയായ കെ.സി.എൻ.എയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
രാജ്യത്തിന് സാമ്പത്തിക നിർമ്മാണത്തിന് കോവിഡ് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. ലോക ജനതക്ക് വൻ ഭീഷണിയാണ് കോവിഡ് സൃഷ്ടിക്കുന്നതെന്നും ഉത്തരകൊറിയ വ്യക്തമാക്കുന്നു. രോഗത്തെ രാജ്യത്തിന് ഫലപ്രദമായി പ്രതിരോധിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും വാർത്താ ഏജൻസി അവകാശപ്പെട്ടു.
ഇതുവരെ 709 പേർക്ക് ഉത്തരകൊറിയയിൽ കോവിഡ് ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 24,800 പേരെ ക്വാറൻറീനിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശനിയാഴ്ച ഉത്തരകൊറിയൻ വർക്കേഴ്സ് പാർട്ടിയുടെ പൊളിറ്റിക്കൽ ബ്യൂറോ യോഗം ചേർന്നിരുന്നു. ഇതിന് ശേഷമാണ് കോവിഡിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന തീരുമാനമെടുത്തത്.