ജോ ബൈഡൻ പേ പിടിച്ച നായ; തല്ലിക്കൊല്ലണമെന്ന്​ ഉത്തരകൊറിയ

10:27 AM
15/11/2019
jo-biden

സിയോൾ: മുൻ അമേരിക്കൻ വൈസ്​ പ്രസിഡൻറ്​ ജോ ബൈഡനെതിരെ രൂക്ഷ വിമർശനവുമായി ഉത്തരകൊറിയ. അധികാരത്തിന്​ ആർത്തിയുള്ള പേ പിടിച്ച നായയാണ്​ ബൈഡൻ. അയാളെ തല്ലികൊല്ലുകയാണ്​ വേണ്ടതെന്ന്​ ഉത്തരകൊറിയ പ്രസ്​താവനയിൽ വ്യക്​തമാക്കി.

ഉത്തരകൊറിയയുടെ പരമോന്നത ഭരണസംവിധാനത്തെ വിമർശിക്കുന്നതാരായാലും അവർക്ക്​ തക്കതായ മറുപടി നൽകും. ശവക്കുഴിയിൽ പോലും അവർ പ്രത്യാഘാതങ്ങൾ അനുഭവി​ക്കേണ്ടി വരുമെന്ന്​​ ഉത്തരകൊറിയൻ വാർത്താ ഏജൻസിയുടെ പ്രസ്​താവന വ്യക്​തമാക്കുന്നു. 

ഉത്തരകൊറിയയുമായുള്ള പ്രസിഡൻറ്​ ഡോണാൾഡ്​ ട്രംപി​​െൻറ സൗഹൃദത്തെ രൂക്ഷമായ ഭാഷയിൽ ബൈഡൻ വിമർശിച്ചതാണ്​ പ്രശ്​നങ്ങൾക്ക്​ കാരണം. കിം ജോങ്​ ഉൻ കൊലപാതകിയായ ഏകാധിപതിയാ​ണെന്നായിരുന്നു ബൈഡ​​െൻറ വിമർശനം. ട്രംപി​​െൻറ ഉത്തരകൊറിയൻ നയം അമേരിക്കയുടെ സുരക്ഷയെ തന്നെ ബാധിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
 

Loading...
COMMENTS