Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകിമ്മിനെക്കുറിച്ച്...

കിമ്മിനെക്കുറിച്ച് ആർക്കും ഒന്നുമറിയില്ല

text_fields
bookmark_border
കിമ്മിനെക്കുറിച്ച് ആർക്കും ഒന്നുമറിയില്ല
cancel

ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്‍റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരാവസ്ഥയിലാണ്. ഈ വാർത്തക്കു പിന്നാലെ നിരവധി അഭ്യൂഹങ്ങളാണ് പരക്കുന്നത്. കിമ്മിന് മസ്തിഷ്ക മരണം സംഭവിച്ചെന്ന് അമേരിക്കൻ മാധ്യ മങ്ങൾ പറയുമ്പോൾ, സുഖം പ്രാപിക്കുകയാണെന്ന് ദക്ഷിണ കൊറിയയിലെ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ഇപ്പോൾ മാത്രമല്ല, കിമ്മി​​​െൻറ ആദ്യകാല ജീവിതത്തെക്കുറിച്ചും​ പാശ്​ചാത്യമാധ്യമങ്ങളുടെ കൈവശം​ വലിയ വിവരങ്ങളൊന്നുമില്ല.

ജനന തിയതിയെകുറിച്ചും ഉറപ്പില്ല. ലഭ്യമായ വിവരമനുസരിച്ച്​ ഇപ്പോൾ 36വയസുകാണും. കിം ജോങ്​ ഇല്ലി​​​െൻറ മൂന്നാ മത്തെ മകനാണെന്ന കാര്യം മാത്രം പരസ്യമായ രഹസ്യം. ഓപറ ഗായികയായിരുന്ന കൊ യോങ്​ ഹീ ആണ്​ മാതാവ്​. പിതാമഹ​​​െൻറ പേര ിലുള്ള സൈനികസ്​കൂളിലെ പഠനകാലത്തിനു മുമ്പ്​ സ്വിറ്റ്​സർലൻഡിലായിരുന്നു വിദ്യാഭ്യാസം​. റി സോൾജു ആണ്​ ഭാര്യ. 2012ൽ ലാണ്​ ഉത്തരകൊറിയ ഇവ​െര കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടുന്നത്​. ദമ്പതികൾക്ക്​ എത്ര മക്കളുണ്ടെന്നത്​ ഇന്നും അജ്​ഞാതം.

ക്രൂരനായ ഏകാധിപതി
പലപ്പോഴും ക്രൂരനായ ഏകാധിപതിയായിട്ടാണ്​ കിമ്മിനെ ലോകം വിശേഷിപ്പിച്ചിട്ടുള്ളത്​. തനിക്ക്​ വിരോധം തോന്നുന്നവർ അത്​ സ്വന്തം അമ്മാവനോ ജ്യേഷ്​ഠനോ ആരുമാക​ട്ടെ അവരെ നിർദാക്ഷിണ്യം വധിക്കുന്നതാണ്​ കിമ്മി​​​െൻറ രീതിയെന്നാണ്​ ലോകം ഇതുവരെ കേട്ടിട്ടുള്ളത്​. രാജ്യത്ത്​ നിരവധി സാമ്പത്തിക പരിഷ്​കാരങ്ങൾനടപ്പാക്കിയിട്ടുണ്ടെങ്കിലും മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിലാണ്​ കിം പേരുകേട്ടത്​. പിതാവ്​ കിം ജോങ്​ ഇല്ലി​​​െൻറ മരണാനന്തരം
2011 ഡിസംബറിലാണ്​ കിം ജോങ്​ ഉൻ ഉത്തരകൊറിയയുടെ ഭരണാധികാരിയായി അധികാരമേറ്റത്​. അധികാരമേൽക്കുന്നതിന്​ തൊട്ടുമുമ്പ്​ എതിരാളികളെ ഒന്നൊന്നായി കിം വകവരുത്തിയിരുന്നു​വത്രെ. അതിലൊരാളായിരുന്നു അമ്മാവനായ ചാങ്​ സോങ്​ തായെക്​. കിമ്മി​​​െൻറ പിതാവി​​​െൻറ കാലത്ത്​ പ്രബലമായ സ്​ഥാനമായിരുന്നു തായെകിന്​. 2013ലാണ്​ അദ്ദേഹത്തെ വധിച്ചത്​. 2017ൽ കിമ്മി​​​െൻറ കടുത്ത വിമർശകനും അർധസഹോദരനുമായ കിം ജോങ്​ നാമും മലേഷ്യയിൽ വെച്ച്​ കൊല്ലപ്പെട്ടു. 2018ൽ തന്നെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച്​ സൈനിക ജനറലിനെയും കൊലപ്പെടുത്തി. കിം അധികാരത്തിലേറിയ ശേഷം ഇത്തരത്തിലുള്ള 16 ലേറെ ഉന്നതരെ വകവരുത്തിയെന്നാണ്​ റിപ്പോർട്ടു. പലപ്പോഴും ഇവരുടെ പേരുകളും അജ്​ഞാതമായി തുടരുന്നു. നാസികളുടെ കാലത്തെ തടവറകളെ വെല്ലുന്ന തരത്തിലുള്ള ജയിലുകൾ ഉത്തരകൊറിയയിലുണ്ടെന്നും രാഷ്​ട്രീയ എതിരാളികൾ ക്രൂരമായ പീഡനങ്ങൾക്ക്​ വിധേയമാക്കി അവിടെ വെച്ച്​ കൊലപ്പെടുത്തുകയാണെന്നും ഇടക്കിടെ വിവരങ്ങൾ പുറത്തുവന്നു. ഇതൊന്നും അംഗീകരിക്കാനോ തള്ളിക്കളയാനോ ഉത്തരകൊറിയ ഇതുവരെ തയാറായിട്ടില്ല.

യു.എസിനെ വിറപ്പിച്ച ഭരണാധികാരി
ലോകം മുഴുവൻ കോവിഡ്​-19​​​െൻറ ആധിയിൽ കഴിയു​േമ്പാൾ മിസൈൽ പരീക്ഷണങ്ങൾ നടത്തി വാർത്തകളിൽ നിറഞ്ഞ രാജ്യമാണ്​ ഉത്തരകൊറിയ. കോവിഡ്​ ബാധിതരില്ലെന്ന ഉത്തരകൊറിയയുടെ ​ അവകാശവാദം എന്തുകൊണ്ടോ മറ്റ്​ രാജ്യങ്ങൾ അംഗീകരിക്കാൻ തയാറായില്ല. ഒരാളിൽ കോവിഡ്​ റിപ്പോർട്ട്​ ചെയ്​തെന്നും അയാളെ പ്രസിഡൻറ്​ കിം ജോങ്​ ഉന്നി​​​െൻറ ഉത്തരവു പ്രകാരം വെടിവെച്ചുകൊന്നതുവഴിയാണ്​ ​ അവർ രോഗപ്രതിരോധം തീർത്തതെന്ന തരത്തിലുള്ള ട്രോളുകളും അനവധിയിറങ്ങി. ഇപ്പോൾ ഭരണാധികാരി കിം ജോങ്​ ഉൻ മസ്​തിഷ്​കാഘാതം ബാധിച്ച്​ ഗുരുതരാവസ്​ഥയിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കയാണ്​. അതി​​​െൻറ നിജസ്​ഥിതി എന്തായാലും ഉത്തരകൊറിയയുടെ നാവിൽ നിന്ന്​ ഉടൻ പുറത്തുവരില്ല. കാലങ്ങളായി ദക്ഷിണകൊറിയയാണ്​ അവിടത്തെ രഹസ്യങ്ങളെല്ലാം പുറംലോകത്തിന്​ വെളിപ്പെടുത്തിക്കൊടുക്കുന്നത്​. ഏപ്രിൽ 11 നുശേഷം കിമ്മിനെ പൊതുവേദികളിൽ കണ്ടിട്ട​ില്ലെന്നതാണ്​ ഗുരുതരാവസ്​ഥയിലാണെന്ന സംശയത്തിന്​ ബലം നൽകുന്നത്​. ഏപ്രിൽ 15നു നടന്ന ഉത്തരകൊറിയയുടെ സ്​ഥാപകനും മുത്തശ്ശനുമായ കിം ഇൽ സൂങ്ങി​​​െൻറ ജൻമവാർഷിക ആഘോഷത്തിലും കിമ്മിനെ കണ്ടവരില്ല.

ആണവ പരീക്ഷണങ്ങൾ
കിമ്മി​​​െൻറ ഭരണകാലത്താണ്​ ഉത്തരകൊറിയയുടെ ആണവപരീക്ഷണങ്ങൾ കൂടുതൽ ശക്​തിയാർജിച്ചത്​. ലോകത്തെ വെല്ലുവിളിച്ച്​ പലതവണ പരീക്ഷണങ്ങൾ നടത്തിയ ഉത്തരകൊറിയ പലപ്പോഴും യു.എസി​​​െൻറ ഉറക്കം കെടുത്തി. ഒടുവിൽ കിമ്മുമായി നേരിട്ട്​ ചർച്ചക്ക്​ 2018ൽ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ തയാറായി. അതിനു തൊട്ടുമുമ്പ്​ ദക്ഷിണകൊറിയൻ പ്രസിഡൻറ്​ മൂൺ ജെ ഇന്നും കിമ്മുമായി കൂടിക്കാഴ്​ച നടത്തി. ചരിത്രമായി മാറിയ കിം-ട്രംപ്​ ഉച്ചകോടിക്ക്​ ചുക്കാൻ പിടിച്ചത്​ മൂൺ ആയിരുന്നു. 2018 ൽ സിംഗപ്പൂരിൽ വെച്ചായിരുന്നു ആ കൂടിക്കാഴ്​ച. സംഭാഷണത്തിനിടെ ഉത്തരകൊറിയ ആണവപരീക്ഷണങ്ങൾ അവസാനിപ്പിക്കാൻ തയാറാണെന്നു കിം ട്രംപിന്​ ഉറപ്പുനൽകി. പകരം ഉത്തരകൊറിയക്കു മേൽ ഏർപ്പെടുത്തിയ ഉപരോധങ്ങൾ പിൻവലിക്കണം. തന്ത്രപരമായി അക്കാര്യം കിമ്മിനെ വിശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അമേരിക്ക വാക്കുപാലിച്ചില്ലെന്നാരോപിച്ച്​ ഉത്തരകൊറിയ വീണ്ടും വീണ്ടും ആണവ പരീക്ഷണങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. മൂണി​​​െൻറ സന്ദർശനത്തോടെ ദക്ഷിണകൊറിയയുമായുള്ള ബന്ധം അൽപം മെച്ചപ്പെ​ട്ടെങ്കിലും അധികകാലം നീണ്ടുനിന്നില്ല. അമേരിക്കയുടെ സഖ്യകക്ഷിയായ ദക്ഷിണകൊറിയയെ ഉത്തര​കൊറിയ എപ്പോഴും സംശയത്തോടെയാണ്​ വീക്ഷിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:north koreakim jong un
News Summary - Nobody knows anything about Kim-world news
Next Story