യു.എൻ പൊതുസഭക്കിടെ ട്രംപ്-റൂഹാനി കൂടിക്കാഴ്ചയുണ്ടാവില്ലെന്ന് ഇറാൻ
text_fieldsതെഹ്റാൻ: ഈ മാസവസാനം നടക്കുന്ന ഐക്യരാഷ്ട്രസഭ പൊതുസഭക്കിടെ ഇറാൻ പ്രസിഡൻറ് ഹ സൻ റൂഹാനിയും യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും തമ്മിൽ കൂടിക്കാഴ്ച നടത്തുക എന്ന ത് തങ്ങളുടെ അജണ്ടയിലില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം. തങ്ങൾ ഇത്തരത്തിലൊര ു കൂടിക്കാഴ്ച ആസൂത്രണം ചെയ്തിട്ടില്ല, അങ്ങനെയൊന്ന് സംഭവിക്കുമെന്ന് കരുതുന്നുമില്ല -ഇറാൻ വിദേശകാര്യ വക്താവ് അബ്ബാസ് മൂസവി പറഞ്ഞു.
ഇരു രാഷ്ട്രനേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന വാർത്തകൾ ഊഹം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. മുന്നുപാധികളൊന്നുമില്ലാതെ യു.എൻ പൊതുസഭക്കിടെ ഇരു നേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് കഴിഞ്ഞയാഴ്ച യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ പറഞ്ഞിരുന്നു. എന്നാൽ, ഇക്കാര്യം നിഷേധിച്ച് തിങ്കളാഴ്ച ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.
സൗദിയുടെ അരാംകോ എണ്ണ സംസ്കരണ ശാലകളിലുണ്ടായ ഭീകരാക്രമണത്തിനു പിന്നിൽ ഇറാനാണെന്ന് മൈക് പോംപിയോ ആരോപണമുന്നയിച്ച പശ്ചാത്തലത്തിലാണ് തെഹ്റാെൻറ പ്രസ്താവന. പോംപിയോയുടെ പ്രസ്താവന തള്ളിക്കളഞ്ഞ ഇറാൻ, തങ്ങൾക്കെതിരായ യു.എസ് നീക്കത്തെ ന്യായീകരിക്കാനാണിതെന്നും ആരോപിച്ചു. അരാംകോ ആക്രമണത്തിെൻറ ഉത്തരവാദിത്തം യമനിലെ ഹൂതി വിമതർ ഏറ്റെടുത്തിരുന്നു.