Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇംറാ​െൻറ...

ഇംറാ​െൻറ സത്യപ്രതിജ്ഞക്ക്​ വിദേശ നേതാക്കൾക്ക്​ ക്ഷണമില്ല

text_fields
bookmark_border
ഇംറാ​െൻറ സത്യപ്രതിജ്ഞക്ക്​ വിദേശ നേതാക്കൾക്ക്​ ക്ഷണമില്ല
cancel

കറാച്ചി:  പാകിസ്​താൻ പ്രധാനമന്ത്രിയായി ഇംറാൻ ഖാൻ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക്​ വിദേശനേതാക്കളെ ക്ഷണിച്ചിട്ടില്ലെന്ന്​ വിദേശകാര്യമന്ത്രാലയം. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പടെയുള്ള സാർക്ക്​ നേതാക്കൾ ഇംറാൻ ഖാ​​​​​​െൻറ സത്യപ്രതിജ്ഞ ചടങ്ങിൽ പ​െങ്കടുക്കുമെന്ന്​ വാർത്തകളുണ്ടായിരുന്നു. എന്നാൽ, ഇത്തരം വാർത്തകളെ നിഷേധിച്ചാണ്​ പാക്​ വിദേശകാര്യമന്ത്രാലയം രംഗത്തെത്തിയത്​.

പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ വിദേശ രാജ്യങ്ങളിലെ ഭരണാധികാരികൾ എത്തുമെന്ന വാർത്തകൾ തെറ്റാണെന്ന്​ വിദേശകാര്യ മന്ത്രാലയം വക്​താവ്​ ഫവാദ്​ ചൗധരി പറഞ്ഞു. വിദേശത്ത്​ നിന്നും സത്യപ്രതിജ്ഞ ചടങ്ങിലേക്ക്​ ആരെയും ക്ഷണിച്ചിട്ടില്ല. പൂർണമായും ദേശീയ ചടങ്ങായിരിക്കും നടക്കുകയെന്നും ഇംറാ​​​​​​െൻറ അടുത്ത സുഹൃത്തുക്കൾ മാത്രമായിരിക്കും ചടങ്ങിൽ പ​െങ്കടുക്കുകയെന്നും വിദേശകാര്യ വക്​താവ്​ കൂട്ടിച്ചേർത്തു.

ആഗസ്​റ്റ്​ 11നാണ്​ പാക്​ പ്രധാനമന്ത്രിയായി ഇംറാൻ ഖാൻ സത്യപ്രതിജ്ഞ ചെയ്യുന്നത്​. സത്യപ്രതിജ്ഞ ചടങ്ങിൽ വിദേശ നേതാക്കൾ പ​െങ്കടുക്കുമെന്നായിരുന്നു വാർത്തകൾ. സുനിൽ ഗവാസ്​കർ, കപിൽ ദേവ്​, നവ്​ജ്യോത്​ സിങ്​ സിദ്ധു തുടങ്ങിയവർ സത്യപ്രതിജ്ഞ ചടങ്ങിൽ പ​െങ്കടുക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsForeign LeadersPakistan PM Imran Khan
News Summary - No Foreign Leaders To Be Called For Imran Khan's Oath: Pak Foreign Office-India news
Next Story