കു​ർ​ദു​ക​ളു​മാ​യി ച​ർ​ച്ച​ക്കി​ല്ലെ​ന്ന്​ ഉ​ർ​ദു​ഗാ​ൻ

23:14 PM
16/10/2019
erdogan.

അ​ങ്കാ​റ: സി​റി​യ​യി​ലെ കു​ർ​ദ്​ വി​മ​ത​രു​മാ​യി ച​ർ​ച്ച​ക്ക്​ ത​യാ​റ​ല്ലെ​ന്ന്​ തു​ർ​ക്കി പ്ര​സി​ഡ​ൻ​റ്​ റ​ജ​ബ്​ ത്വ​യ്യി​ബ്​ ഉ​ർ​ദു​ഗാ​ൻ. ആ​യു​ധം വെ​ച്ച്​ കീ​ഴ​ട​ങ്ങു​ക​യോ, പി​ൻ​വാ​ങ്ങു​ക​യോ ആ​ണ്​ അ​വ​രു​ടെ മു​ന്നി​ലു​ള്ള ഏ​ക വ​ഴി​യെ​ന്നും ഉ​ർ​ദു​ഗാ​ൻ വ്യ​ക്ത​മാ​ക്കി. 

വ​ട​ക്ക​ൻ സി​റി​യ​യി​ലെ കു​ർ​ദു​ക​ൾ​ക്കെ​തി​രെ സൈ​നി​ക നീ​ക്കം നി​ർ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ​ യു.​എ​സ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ൾ തു​ർ​ക്കി​ക്കു​മേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, അ​തെ​ല്ലാം തു​ർ​ക്കി ത​ള്ളി​യി​രി​ക്ക​യാ​ണ്.

മ​ധ്യ​സ്​​ഥ ച​ർ​ച്ച​ക​ളു​മാ​യി വ​രു​ന്ന​വ​ർ​ക്ക്​ തു​ർ​ക്കി​യു​ടെ ച​രി​ത്ര​ത്തെ കു​റി​ച്ച്​ ഒ​രു ധാ​ര​ണ​യു​മി​ല്ലെ​ന്നും ഉ​ർ​ദു​ഗാ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. കു​ർ​ദു​ക​ളെ ഭീ​ക​ര​സം​ഘ​മാ​യാ​ണ്​ തു​ർ​ക്കി​ഭ​ര​ണ​കൂ​ടം ക​ണ​ക്കാ​ക്കു​ന്ന​ത്. 

Loading...
COMMENTS