Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുസ്ലിം വിരുദ്ധ കലാപത്തിലെ വീഴ്ച; ലങ്കൻ പ്രധാനമന്ത്രിക്കെതിരെ അവിശ്വാസ പ്രമേയം
text_fieldsbookmark_border
കൊളംബോ: ശ്രീലങ്കയിൽ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെക്കെതിരെ പ്രതിപക്ഷത്തിെൻറ അവിശ്വാസപ്രമേയം. കാൻഡി ജില്ലയിലെ മുസ്ലിംവിരുദ്ധ കലാപം കൈകാര്യംചെയ്യുന്നതിലുണ്ടായ പരാജയവും സാമ്പത്തിക ക്രമക്കേടുകളും ഉന്നയിച്ചാണ് പ്രതിപക്ഷത്തിെൻറ നീക്കം.
നിലവിലെ പ്രസിഡൻറ് മൈത്രിപാല സിരിസേനയുടെ പാർട്ടിയിലെ(എസ്.എൽ.എഫ്.പി) നാല് സാമാജികരടക്കം 51 പേർ ഒപ്പിട്ട പ്രമേയം പ്രതിപക്ഷം സ്പീക്കർക്ക് സമർപ്പിച്ചു. രാജ്യത്തെ വിവിധയിടങ്ങളിലുണ്ടായ വർഗീയ സംഘർഷങ്ങൾ സർക്കാറിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഇൗ മാസം ആറിന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
Next Story
