Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightന്യൂസിലന്‍ഡില്‍...

ന്യൂസിലന്‍ഡില്‍ ഭൂചലനം; സൂനാമി

text_fields
bookmark_border
ന്യൂസിലന്‍ഡില്‍ ഭൂചലനം; സൂനാമി
cancel


വെലിങ്ടണ്‍: ന്യൂസിലന്‍ഡില്‍ റിക്ടര്‍ സ്കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിന് പിന്നാലെ സൂനാമിയും ആഞ്ഞടിച്ചു.
പ്രാദേശിക സമയം ഞായറാഴ്ച രാത്രി 11നായിരുന്നു ഭൂചലനം. ദ്വീപ്നഗരമായ ക്രൈസ്റ്റ്ചര്‍ച്ചായിരുന്നു പ്രഭവകേന്ദ്രം. രണ്ടു മണിക്കൂറിനു ശേഷമാണ് രണ്ടര മീറ്റര്‍ ഉയരമുള്ള തിരമാലകള്‍ രാജ്യത്തിന്‍െറ വടക്കുകിഴക്കന്‍ തീരത്ത് ആഞ്ഞടിച്ചത്.

അഞ്ച് മീറ്റര്‍ വരെ ഉയരമുള്ള കൂടുതല്‍ ശക്തമായ തിരമാലകള്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തീരത്തത്തെുമെന്ന് യു.എസ് ജിയളോജിക്കല്‍ സര്‍വേ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് ആയിരക്കണക്കിനാളുകളെ രാത്രിതന്നെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

2011ൽ ഇൗ മേഖലയിലുണ്ടായ ഭൂചലനത്തിൽ 185 പേർക്കാണ്​ ജീവൻ നഷ്​ടമായത്​.

Show Full Article
TAGS:New Zealand earthquake 
News Summary - New Zealand earthquake: Tsunami arrives
Next Story