‘‘ജീവൻ തിരിച്ചു തന്നവർക്ക് നന്ദി’’ - ആശുപത്രിയിൽ നിന്ന് തായ് കുട്ടികളുടെ പുതിയ വിഡിയോ
text_fieldsബാേങ്കാക്ക് : രണ്ടാഴ്ചയിലേറെ തായ്ലാൻറിലെ താം േലാങ് ഗുഹയിൽ അകപ്പെട്ടുപോയ 12 തായ്കുട്ടികളും ഫുട്ബോൾ കോച്ചും പുറത്തെത്തിയ ശേഷം സംസാരിക്കുന്ന ആദ്യ വിഡിയോ അധികൃതർ പുറത്തു വിട്ടു. ആശുപത്രിയിൽ തീവ്രപരിചരണത്തിലിരിക്കുന്ന കുട്ടികൾ ആരോഗ്യവാൻമാരാണെന്ന് പറയുന്ന വിഡിയോ ആണ് പുറത്തു വിട്ടത്.
തങ്ങൾ ആരോഗ്യവാൻമാരാണ്. ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നവർക്ക് നന്ദി എന്നും വിദ്യാർഥികൾ പറയുന്നു. ഒാരോരുത്തരും പേര് പറഞ്ഞ് പരിചയപ്പെടുത്തിക്കൊണ്ടാണ് സംസാരിക്കുന്നത്.
ഗുഹയിൽ നിന്ന് പുറത്തെത്തിച്ച കുട്ടികളെ മാതാപിതാക്കൾക്കൊപ്പം വിടാതെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആവശ്യത്തിന് ഭക്ഷണവും വെള്ളവും വെളിച്ചവും ലഭിക്കാതെ ദിവസങ്ങളോളം കഴിയേണ്ടി വന്നതിനാൽ കുട്ടികൾ അവശരാണെന്നും ചിലർക്ക് അണുബാധയുണ്ടെന്നും അധികൃതർ പറഞ്ഞിരുന്നു. കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം മാതാപിതാക്കളെ പുറത്തു നിന്ന് കാണാൻ മാത്രമാണ് അനുവദിച്ചിരുന്നത്. പിന്നീട് കുട്ടികൾ ആശുപത്രിക്കിടക്കയിൽ നിന്ന് വിജയ ചിഹ്നം ഉയർത്തിക്കാണിക്കുന്ന വിഡിയോയും പുറത്തു വിട്ടിരുന്നു. ആശുപത്രിവാസം ഒരാഴ്ചയോട് അടുത്തപ്പോഴാണ് കുട്ടികൾ സംസാരിക്കുന്ന വിഡിയോ അധികൃതർ പുറത്തു വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
