Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightശ്രീ​ല​ങ്ക​യി​ൽ...

ശ്രീ​ല​ങ്ക​യി​ൽ പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​യെ തി​ങ്ക​ളാ​ഴ്​​ച പ്ര​ഖ്യാ​പി​ക്കും

text_fields
bookmark_border
ശ്രീ​ല​ങ്ക​യി​ൽ പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​യെ തി​ങ്ക​ളാ​ഴ്​​ച പ്ര​ഖ്യാ​പി​ക്കും
cancel

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യി​ൽ പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​യെ​യും മ​ന്ത്രി​സ​ഭ​യെ​യും തി​ങ്ക​ളാ​ഴ്​​ച പ്ര​ഖ് യാ​പി​ക്കു​മെ​ന്ന്​ പ്ര​സി​ഡ​ൻ​റ്​ മൈ​ത്രി​പാ​ല സി​രി​സേ​ന. എ​ന്നാ​ൽ, പു​റ​ത്താ​ക്കി​യ റ​നി​ൽ വി​ക്ര​മ​സിം ​ഗെ​യെ​ വീണ്ടും പ്ര​ധാ​ന​മ​ന്ത്രി​യാ​ക്കി​ല്ലെ​ന്നും സി​രി​സേ​ന വ്യക്തമാക്കി.

പാ​ർ​ല​മ​​െൻറ്​ പി​രി​ ച്ചു​വി​ട്ട ന​ട​പ​ടി ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ​മാ​ണെ​ന്ന സു​പ്രീം​കോ​ട​തി വി​ധി​ക്കു പി​ന്നാ​ലെ​യാ​ണ്​ സി​ര ി​സേ​ന തീ​രു​മാ​നം അ​റി​യി​ച്ച​ത്. ​സു​പ്രീം​കോ​ട​തി വി​ധി​ക്കു ശേ​ഷം സി​രി​സേ​ന​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ യു​നൈ​റ്റ​ഡ്​ ​ഫ്രീ​ഡം അ​ല​യ​ൻ​സ്​ നേ​താ​ക്ക​ൾ പ്ര​ത്യേ​ക യോ​ഗം ചേ​ർ​ന്നി​രു​ന്നു. സി​രി​സേ​ന പ്ര​ധാ​ന​മ​ന്ത്രി​യാ​യ നി​യ​മി​ച്ച മ​ഹീ​ന്ദ രാ​ജ​പ​ക്​​സ​യും യോ​ഗ​ത്തി​ൽ പ​െ​ങ്ക​ടു​ത്തു. കോ​ട​തി വി​ധി മാ​നി​ക്കു​ന്നു​വെ​ന്നും എ​ന്നാ​ൽ, വി​ക്ര​മ​സിം​ഗെ​യെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും യോ​ഗ​ത്തി​നു ശേ​ഷം സി​രി​സേ​ന മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.
രാ​ജ്യ​ത്തെ ന​ശി​പ്പി​ക്കാ​നു​ള്ള വി​ക്ര​മ​സിം​ഗെ നേ​തൃ​ത്വം ന​ൽ​കു​ന്ന യു​നൈ​റ്റ​ഡ്​ നാ​ഷ​ന​ൽ പാ​ർ​ട്ടി​യു​ടെ ശ്ര​മം ത​ട​യാ​നാ​ണ്​ പാ​ർ​ല​മ​​െൻറ്​ പി​രി​ച്ചു​വി​ട്ട​തെ​ന്നാ​ണ്​ സി​രി​സേ​ന​യു​ടെ വാ​ദം. അ

തി​നി​ടെ, മ​ഹീ​ന്ദ രാ​ജ​പ​ക്​​സ ഇ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി​സ്​​ഥാ​ന​ത്തു​നി​ന്ന്​ രാ​ജി​വെ​ക്കു​മെ​ന്ന്​ മ​ക​ൻ ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു. രാ​ജ​പ​ക്​​സ അ​ധി​കാ​ര​ത്തി​ൽ തു​ട​രു​ന്ന​ത്​ നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന്​ സു​പ്രീം​കോ​ട​തി അ​സ​ന്ദി​ഗ്​​ധ​മാ​യി വ്യ​ക്ത​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ന​ട​പ​ടി.

സു​പ്രീം​കോ​ട​തി​യി​ൽ രാ​ജ​പ​ക്​​സ സ​മ​ർ​പ്പി​ച്ച ഹ​ര​ജി ജ​നു​വ​രി​യി​ൽ 16, 17, 18 തീ​യ​തി​ക​ളി​ൽ പ​രി​ഗ​ണി​ക്കാ​നാ​ണ്​ തീ​രു​മാ​നം. എ​ല്ലാ പാ​ർ​ട്ടി​ക​ളും അ​തി​നു​ള്ളി​ൽ മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sreelankaworld newsmalayalam newsMahinda Rajapakse
News Summary - New PM To Sreelanka - World News
Next Story