Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right​വീ​ണ്ടും ജയിച്ചാൽ...

​വീ​ണ്ടും ജയിച്ചാൽ കു​ടി​യേ​റ്റ കേ​ന്ദ്ര​ങ്ങ​ൾ രാ​ജ്യ​ത്തി​െൻറ ഭാ​ഗ​ം –നെ​ത​ന്യാ​ഹു

text_fields
bookmark_border
Benjamin-Netanyahu
cancel
തെ​ൽ​അ​വി​വ്​: ​വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ൽ അ​ധി​നി​വി​ഷ്​​ട വെ​സ്​​റ്റ്​ ബാ​ങ്കി​ലെ അ​ന​ധി​കൃ ​ത കു​ടി​യേ​റ്റ ഭ​വ​ന​ങ്ങ​ൾ രാ​ജ്യ​ത്തി​​െൻറ ഭാ​ഗ​മാ​ക്കു​മെ​ന്ന്​ ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​ മി​ൻ നെ​ത​ന്യാ​ഹു. സ​മാ​ധാ​ന പ​ദ്ധ​തി​ക്കു​വേ​ണ്ടി കു​ടി​യേ​റ്റ ഭ​വ​ന​ങ്ങ​ളി​ലെ ഒ​രാ​ളെ​പോ​ലും പു​റ​ത്താ ​ക്കാ​ൻ ഉ​​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്ന്​ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​നോ​ട്​ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും നെ​ത​ന്യാ​ഹു പ​റ​ഞ്ഞു.

യു.​എ​സ്​ പ​ദ്ധ​തി​ക്ക്​ അ​നു​കൂ​ല​മാ​ണോ എ​ന്ന മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ത്തി​ന്​ അ​തി​ലെ​ന്താ​ണു​ള്ള​തെ​ന്ന്​ ത​നി​ക്ക​റി​യാ​മെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. പ​ര​മാ​ധി​കാ​ര​ത്തി​നാ​യാ​ണ്​ ശ്ര​മം. എ​ന്നാ​ൽ, അ​തി​​െൻറ പേ​രി​ൽ കു​ടി​യേ​റ്റ ഭ​വ​ന​ങ്ങ​ളെ ത​മ്മി​ൽ വേ​ർ​തി​രി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും നെ​ത​ന്യാ​ഹു കൂ​ട്ടി​ച്ചേ​ർ​ത്തു. ചൊ​വ്വാ​ഴ്​​ച​യാ​ണ്​ ഇ​സ്രാ​യേ​ൽ പാ​ർ​ല​മ​െൻറ്​ തെ​ര​ഞ്ഞെ​ടു​പ്പ്. വെ​സ്​​റ്റ്​ ബാ​ങ്കി​ലെ ജൂ​ത കു​ടി​യേ​റ്റ ഭ​വ​ന​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന വ​ല​തു​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ പി​ന്തു​ണ ഉ​റ​പ്പി​ക്കാ​നാ​ണ്​ നെ​ത​ന്യാ​ഹു​വി​​െൻറ ത​ന്ത്രം.

1967ൽ ​ഇ​​സ്രാ​യേ​ൽ പി​ടി​ച്ചെ​ടു​ത്ത വെ​സ്​​റ്റ്​​ബാ​ങ്കി​ലാ​ണ്​ കു​ടി​യേ​റ്റ ഭ​വ​ന​ങ്ങ​ളു​ള്ള​ത്. അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹം ഇ​ത്​ നി​യ​മ​വി​രു​ദ്ധ​മാ​യാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്. കു​ടി​യേ​റ്റ ഭ​വ​ന​ങ്ങ​ളു​ടെ നി​ർ​മാ​ണം ഇ​സ്രാ​യേ​ൽ-​ഫ​ല​സ്​​തീ​ൻ സ​മാ​ധാ​ന പ​ദ്ധ​തി​ക്ക്​ തു​ര​ങ്കം​വെ​ക്കു​ന്ന​തു​മാ​ണ്. വെ​സ്​​റ്റ്​​ബാ​ങ്കി​ലെ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ ഭ​വ​ന​ങ്ങ​ളി​ൽ നാ​ലു​ല​ക്ഷ​ത്തോ​ളം ഇ​സ്രാ​യേ​ലി​ക​ൾ താ​മ​സി​ക്കു​ന്നു​ണ്ട്. കി​ഴ​ക്ക​ൻ ജ​റൂ​സ​ല​മി​ൽ ര​ണ്ടു​ല​ക്ഷം​പേ​രും. വെ​സ്​​റ്റ്​​ബാ​ങ്കി​ൽ 25 ല​ക്ഷം ഫ​ല​സ്​​തീ​നി​ക​ളാ​ണു​ള്ള​ത്. വെ​സ്​​റ്റ്​ ബാ​ങ്കും കി​ഴ​ക്ക​ൻ ജ​റൂ​സ​ല​മും ഗ​സ്സ​യും ഉ​ൾ​പ്പെ​ടെ രാ​ഷ്​​ട്രം രൂ​പ​വ​ത്​​ക​രി​ക്ക​ണ​മെ​ന്നാ​ണ്​ ഫ​ല​സ്​​തീ​​െൻറ ആ​വ​ശ്യം. അ​ന​ധി​കൃ​ത കു​ടി​യേ​റ്റ ഭ​വ​ന​ങ്ങ​ൾ രാ​ജ്യ​ത്തി​​െൻറ ഭാ​ഗ​മാ​ക്കി​യാ​ൽ സ്വ​ന്തം രാ​ഷ്​​ട്ര​മെ​ന്ന ഫ​ല​സ്​​തീ​നി​ക​ളു​ടെ ആ​ഗ്ര​ഹം സ്വ​പ്​​ന​മാ​യി അ​വ​ശേ​ഷി​ക്കും.

അ​ന്താ​രാ​ഷ്​​ട്ര​നി​യ​മ​ങ്ങ​ൾ കാ​റ്റി​ൽ​പ​റ​ത്തു​ന്ന നെ​ത​ന്യാ​ഹു​വി​​െൻറ പ്ര​സ്​​താ​വ​ന അ​ദ്​​ഭു​ത​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്ന്​ മു​തി​ർ​ന്ന ഫ​ല​സ്​​തീ​ൻ നേ​താ​വ്​ സാ​യെ​ബ്​ ഇ​റെ​ക​ത്​ പ്ര​തി​ക​രി​ച്ചു. നെ​ത​ന്യാ​ഹു​വി​​െൻറ നി​രു​ത്ത​ര​വാ​ദ പ​രാ​മ​ർ​​ശ​ത്തി​നെ​തി​രെ തു​ർ​ക്കി​യും രം​ഗ​ത്തു​വ​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Benjamin Netanyahuworld newsmalayalam news
News Summary - netanyahu- World news
Next Story