നെതന്യാഹു സെപ്റ്റംബറിൽ ഇന്ത്യയിലേക്ക്
text_fieldsജറൂസലം: ഒറ്റ ദിവസത്തെ സന്ദർശനത്തിനായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാ ഹു സെപ്റ്റംബർ ഒമ്പതിന് ഇന്ത്യയിലെത്തും. ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രിയെന്ന റെക്കോഡ് കഴിഞ്ഞദിവസം നെതന്യാഹു സ്വന്തം പേരിലാക്കിയിരുന്നു. ഇസ്രായേൽ സ്ഥാപകനും പ്രഥമ പ്രധാനമന്ത്രിയുമായ ഡേവിഡ് ബെൻ ഗുരിയോണിെൻറ റെക്കോഡാണ് നെതന്യാഹു മറികടന്നത്.
13 വർഷവും 127 ദിവസവുമാണ് നെതന്യാഹു രാജ്യം ഭരിച്ചത്. ഗുരിയോൺ 13 വർഷവും 126 ദിവസവും. സെപ്റ്റംബർ രണ്ടാം വാരം ഇസ്രായേലിൽ വീണ്ടും തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചിരിക്കുകയാണ്. ഈവർഷാദ്യം നടന്ന തെരഞ്ഞെടുപ്പിൽ നെതന്യാഹുവിെൻറ ലികുഡ് പാർട്ടി നേരിയ വോട്ടുകൾക്ക് വിജയിച്ചെങ്കിലും സർക്കാറുണ്ടാക്കുന്നതിൽ പരാജയപ്പെട്ടു. അതോടെയാണ് രാജ്യത്ത് വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചത്. നെതന്യാഹുവിനെതിരായ അഴിമതിയാരോപണം പാർട്ടിക്ക് തിരിച്ചടിയാണ്.