മരുന്നയച്ചതിന് മോദിക്ക് നന്ദി പറഞ്ഞ് ഇസ്രയേൽ പ്രധാനമന്ത്രി
text_fieldsജറൂസലം: കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാവുന്ന മരുന്നുകൾ അയച്ചതിന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെ തന്യാഹു ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞു. ഇസ്രായേലിലെ മുഴുവൻ പൗരൻമാരും ഇതിന് നന്ദി പറയ ുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ചൊവ്വാഴ്ചയാണ് ഇന്ത്യയിൽ നിന്നുള്ള അഞ്ച് ടൺ മരുന്നുകൾ ഇസ്രാ യേലിലെത്തിയത്. മരുന്ന് നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കളും കോവിഡ് ചികിത്സക്ക് ഉപയോഗിക്കാമെന്ന് കരുതുന്ന ഹൈഡ്രോക്സിേക്ലാറോക്വിനും അതിലുണ്ടായിരുന്നു. മരുന്നുകൾ ഇസ്രായേലിലെത്തി രണ്ട് ദിവസത്തിന് ശേഷമാണ് പ്രധാനമന്ത്രിയുടെ പ്രതികരണമെത്തിയത്. പ്രിയ സുഹൃത്ത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
ലോകത്ത് ഏറ്റവും അധികം ഹൈഡ്രോക്സിേക്ലാറോക്വിൻ ഉൽപാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. മുപ്പതിലേറെ രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള മരുന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, കോവിഡ് വ്യാപന ഭീതിയിൽ ഇന്ത്യ മരുന്നുകളുടെ കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ആഭ്യന്തര ആവശ്യങ്ങൾക്ക് മരുന്ന് കിട്ടാതിരിക്കുമോ എന്ന ആശങ്കയായിരുന്നു കാരണം. നിയന്ത്രണങ്ങളിൽ അയവ് വരുത്തിയില്ലെങ്കിൽ ഇന്ത്യ തിരിച്ചടി നേരിടുമെന്ന അമേരിക്കൻ പ്രസിഡൻറ് ട്രംപിെൻറ ഭീഷണിക്ക് പിറകെയാണ് ഇന്ത്യ കയറ്റുമതിക്ക് തയാറായത്.
പിറകെ, 2.9 കോടി ഡോസ് ഹൈാഡ്രോക്സിേക്ലാറോക്വിൻ ഇന്ത്യയിൽ നിന്ന് ലഭിച്ചുവെന്ന് ട്രംപ് തന്നെ മാധ്യമങ്ങളെ അറിയിച്ചു. മോദി മഹാനാണെന്നും അമേരിക്ക ഇതൊരിക്കലും മറക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അമേരിക്കൻ പ്രസിഡൻറിെൻറ പ്രതികരണത്തിന് ശേഷമാണ് ഇപ്പോൾ ഇസ്രായേൽ പ്രധാനമന്ത്രിയുടെ പ്രതികരണമെത്തുന്നത്. ഇസ്രയേിൽ 10,000 ഒാളം ആളുകൾക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
മാർച്ച് 13 ന് തന്നെ ഇന്ത്യയോട് ഇസ്രയേൽ മരുന്ന് ആവശ്യപ്പെട്ടിരുന്നു. ഏപ്രിൽ 3 ന് ഇരു പ്രധാനമന്ത്രിമാരും കോവിഡ് പ്രതിരോധം സംബന്ധിച്ച് ടെലിഫോൺ ചർച്ചയും നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
