Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസർക്കാറിനെ കോടതി...

സർക്കാറിനെ കോടതി പിരിച്ചുവിട്ടാൽ ഇസ്രായേൽ നാലാം തെരഞ്ഞെടുപ്പിലേക്ക്​ -നെതന്യാഹു

text_fields
bookmark_border
സർക്കാറിനെ കോടതി പിരിച്ചുവിട്ടാൽ ഇസ്രായേൽ നാലാം തെരഞ്ഞെടുപ്പിലേക്ക്​ -നെതന്യാഹു
cancel

തെൽ അവീവ്​: സഖ്യസർക്കാർ കെട്ടിപ്പടുക്കാനുള്ള ത​​​​െൻറ ശ്രമങ്ങളിൽ സുപ്രീംകോടതി ഇടപെടരുതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. തനിക്കെതിരെ വിധി പ്രഖ്യാപിച്ചാൽ ഒരു വർഷത്തിനുള്ളിൽ നാലാമത്തെ തെരഞ്ഞെടുപ്പിലേക്ക് രാജ്യത്തെ വലിച്ചിഴക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ്​ നൽകി.

ഇസ്രായേലിൽ ഒരു വർഷത്തിനി​െട മൂന്നു തെരഞ്ഞെടുപ്പ്​ നടത്തിയിട്ടും ആർക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഇതേതുടർന്ന്​ നിലവിലെ പ്രധാനമന്ത്രിയായ നെതന്യാഹു ത​​​​െൻറ രാഷ്​ട്രീയ എതിരാളി ബെന്നി ഗാൻറ്​സുമായി ചേർന്ന്​ കഴിഞ്ഞ മാസം സഖ്യസർക്കാറിന്​ രൂപം നൽകിയിരുന്നു. ഇതിനെതിരായ ഹരജി സുപ്രീംകോടതി പരിഗണനയിലാണ്​. ഈ കേസിൽ 11 അംഗ ബെഞ്ച്​ രണ്ടാം ദിവസം വാദങ്ങൾ കേട്ടതിന് തൊട്ടുപിന്നാലെയാണ് നെതന്യാഹു കോടതിക്കെതിരെ പരാമർശം നടത്തിയത്.

അഴിമതി ആരോപണം നേരിടുന്ന നെതന്യാഹുവിന്​ പുതിയ സർക്കാർ രൂപീകരിക്കാൻ കഴിയുമോ എന്നതും ഗാൻറ്​സുമായി ചേർന്ന്​ ഇദ്ദേഹം രൂപവത്​കരിച്ച സഖ്യസർക്കാറിന്​ നിയമപ്രാബല്യമുണ്ടോ എന്നതുമാണ്​ കോടതി പരിശോധിക്കുന്നത്​.  

കേസിൽ ഈഴാഴ്ച തന്നെ വിധി പ്രഖ്യാപനം ഉണ്ടാകും. വിരുദ്ധ ചേരിയിലുള്ള നേതാക്കളുടെ സഖ്യസർക്കാർ അധികാരത്തിൽ തുടരണോ എന്ന കാര്യത്തിൽ ഇതോടെ തീരുമാനമാകും. അല്ലെങ്കിൽ രാജ്യം മറ്റൊരു തെരഞ്ഞെടുപ്പിനെ നേരിടേണ്ടിവരും. 

"കോടതി ഇടപെടില്ലെന്നാണ്​ ഞങ്ങളുടെ പ്രതീക്ഷ. ഇടപെടേണ്ട ആവശ്യമില്ല. സഖ്യ സർക്കാറിനെ പുറത്താക്കിയാൽ അത് നാലാമത്തെ തെരഞ്ഞെടുപ്പിലേക്ക് രാജ്യത്തെ വലിച്ചിഴക്കും. അത് ഒരു മഹാദുരന്തമായിരിക്കും’’ -നെതന്യാഹു മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. 

കേസി​​​​െൻറ പ്രാധാന്യം പരിഗണിച്ച്​ കോടതി നടപടികൾ വെബ്‌സൈറ്റിലും ദേശീയ ചാനലിലും തൽസമയം സംപ്രേഷണം ചെയ്യണമെന്ന്​ കോടതി ഉത്തരവിട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NetanyahuIsraelgantssupreme court
News Summary - Netanyahu lashes out at top court, threatens new elections
Next Story