നെതന്യാഹുവിനെതിരെ അഴിമതിക്കേസിൽ കുറ്റം ചുമത്തി

01:07 AM
22/11/2019
 Benjamin Netanyahu

ജറൂസലം: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവി​​െൻറ പതിറ്റാണ്ടുകൾ പിന്നിട്ട രാഷ്​ട്രീയജീവിതത്തിന്​ അന്ത്യം കുറിക്കുമെന്ന്​ നിരീക്ഷിക്കപ്പെട്ട കേസിൽ, അദ്ദേഹത്തിനെതിരെ വിവിധ കുറ്റങ്ങൾ ചുമത്തി​െ​ക്കാണ്ട്​ അറ്റോർണി ജനറൽ ഉത്തരവ്​. 

വഞ്ചന, കൈക്കൂലി, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങ​ളാണ്​, അറ്റോർണി ജനറൽ പ്രധാനമന്ത്രിക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന്​ അധികൃതർ അറിയിച്ചു. 

പദവിയിലിരിക്കു​േമ്പാൾ രാജ്യത്ത്​ ഇത്തരത്തിൽ കുറ്റം ചുമത്തപ്പെടുന്ന ആദ്യ പ്രധാനമന്ത്രിയാണ്​ നെതന്യാഹു. അതേസമയം, ഇദ്ദേഹം ആരോപണങ്ങൾ നിഷേധിച്ചു. 

തനിക്കെതിരായ കുറ്റം തെളിയിക്കപ്പെടുന്നതുവരെ പദവി രാജിവെക്കണ​െമന്ന്​ നിയമപരമായി നിർബന്ധമില്ലെങ്കിലും അതിനായി രാഷ്​ട്രീയ സമ്മർദം ഉയരുമെന്ന്​ ഉറപ്പാണ്​. 
 

Loading...
COMMENTS