നേപ്പാൾ മന്ത്രി സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നു വീണു
text_fieldsകാഠ്മണ്ഡു: നേപ്പാൾ മന്ത്രി യാത്ര ചെയ്ത ഹെലികോപ്റ്റർ തകർന്നു വീണു. വ്യോമ, ടൂറിസം, സംസ്കാരിക മന്ത്രി രബീന്ദ്ര അ ധികാരി യാത്ര ചെയ്ത ഹെലികോപ്റ്റർ ആണ് തപ്ലേജങ് ജില്ലയിലെ പതിഭാരക്ക് സമീപം തകർന്നു വീണത്. അപകട സമയത്ത് മന്ത്രിയെ കൂടാതെ അഞ്ച് യാത്രക്കാരും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു.
ക്യാപ്റ്റൻ പ്രഭാകരൻ കെ.സി, ടൂറിസം സംഘാടകൻ ആങ് ചിരിങ് ഷെർപ്പ, സുരക്ഷാ ഉദ്യോഗസ്ഥൻ അർജുൻ ഗിമൈർ, പ്രധാനമന്ത്രിയുടെ അടുത്ത സഹായി യുബരാജ് ദഹൽ, ബീരേന്ദ്ര ശ്രേഷ്ട അടക്കമുള്ളവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
പ്രതിഭാര ക്ഷേത്രം സന്ദർശിക്കാനും ചുഹാൻ ദൻഡ വിമാനത്താവളത്തിലെ നിർമാണം വിലയിരുത്താനുമായിരുന്നു മന്ത്രിയുടെ യാത്ര. നേപ്പാൾ സേനയും പൊലീസും രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. അപകടത്തിന് പിന്നാലെ പ്രധാനമന്ത്രി അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
