Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമാ​ല​ദ്വീ​പി​ൽ...

മാ​ല​ദ്വീ​പി​ൽ അ​ധി​കാ​ര​ത്ത​ർ​ക്കം;  പ്ര​സി​ഡ​ൻ​റി​െൻറ മ​രു​മ​ക​ൻ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
മാ​ല​ദ്വീ​പി​ൽ അ​ധി​കാ​ര​ത്ത​ർ​ക്കം;  പ്ര​സി​ഡ​ൻ​റി​െൻറ മ​രു​മ​ക​ൻ അ​റ​സ്​​റ്റി​ൽ
cancel

​മാ​ലെ: ഭ​ര​ണ അ​ട്ടി​മ​റി​ക്കാ​യി രാ​ഷ്​​ട്രീ​യ​ക്കാ​ർ​ക്ക്​ കൈ​ക്കൂ​ലി ന​ൽ​കി​യെ​ന്ന കേ​സി​ൽ മാ​ല​ദ്വീ​പ്​ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ല്ല യ​മീ​നി​​​െൻറ മ​രു​മ​ക​നെ അ​റ​സ്​​റ്റ്​ ചെ​യ്​​തു. എം.​പി​യും മു​ൻ പ്ര​സി​ഡ​ൻ​റു​മാ​യ മഅ്​​മൂ​ൻ അ​ബ്​​ദു​ൽ ഖ​യ്യൂ​മി​​​െൻറ മ​കനുമായ ഫാ​രി​സ്​ മഅ്​മൂ​ൻ ആ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്.

ത​ല​സ്​​ഥാ​ന​മാ​യ മാ​ലെ​യി​ലു​ള്ള വ​സ​തി​യി​ൽ പൊ​ലീ​സ്​ ​െറ​യ്​​ഡ്​ ന​ട​ത്തി ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.  അ​റ​സ്​​റ്റി​​ൽ പ്ര​തി​ഷേ​ധി​ച്ച്​ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ യ​മീ​നി​നെ​തി​രെ സം​യു​ക്​​ത പ്ര​സ്​​താ​വ​ന​യി​റ​ക്കി. അ​ബ്​​ദു​ല്ല യ​മീ​​​െൻറ മു​ൻ അ​നു​യാ​യി​യും പ്ര​തി​പ​ക്ഷ​നി​ര​യി​ലെ പ്ര​മു​ഖ​നു​മാ​യ ക്വാ​സിം ഇ​ബ്രാ​ഹീ​മി​​​െൻറ പാ​സ്​​പോ​ർ​ട്ട്​ അ​ധി​കൃ​ത​ർ ക​ണ്ടു​കെ​ട്ടി​യി​ട്ടു​മു​ണ്ട്.

2013ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ന്ന​ത്തെ പ്ര​തി​പ​ക്ഷ നേ​താ​വ്​ മു​ഹ​മ്മ​ദ്​ ന​ശീ​ദി​നെ​തി​രാ​യി  ക്വാ​സിം ഇ​ബ്രാ​ഹീം, യ​മീ​നി​നെ സ​ഹാ​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഭ​ര​ണം മാ​റി​യ​േ​താ​ടെ യ​മീ​നി​നെ അ​ധി​കാ​ര​ത്തി​ൽ​നി​ന്ന്​ പു​റ​ത്താ​ക്കാ​ൻ ന​ശീ​ദി​നൊ​പ്പം ചേ​ർ​ന്ന്​ പ്ര​വ​ർ​ത്തി​ച്ച​താ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abdulla yameenworld newsmalayalam newsasia-PacificFaris Maumoon. Maldives President
News Summary - Nephew of Maldives President arrested-world news
Next Story