Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനേപ്പാളിൽ ഉയർന്ന...

നേപ്പാളിൽ ഉയർന്ന മൂല്യമുള്ള ഇന്ത്യൻ​ നോട്ടുകൾക്ക്​ നിരോധനം

text_fields
bookmark_border
നേപ്പാളിൽ ഉയർന്ന മൂല്യമുള്ള  ഇന്ത്യൻ​ നോട്ടുകൾക്ക്​ നിരോധനം
cancel

കാ​ഠ്​​മ​ണ്ഡു: ഇ​ന്ത്യ​ൻ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക്​ തി​രി​ച്ച​ടി​യാ​യി നേ​പ്പാ​ളി​ൽ 2,000, 500, 200 രൂ​പ​ക​ളു​ടെ ഇ​ന്ത്യ​ൻ ക​റ​ൻ​സി​ക​ൾ​ക്ക്​ വി​ല​ക്ക്. 100 രൂ​പ​യി​ൽ കൂ​ടു​ത​ൽ മൂ​ല്യ​മു​ള്ള എ​ല്ലാ ക​റ​ൻ​സി​ക​ളു​ടെ​യും ഉ​ പ​യോ​ഗം സ​മ്പൂ​ർ​ണ​മാ​യി വി​ല​ക്കി ഞാ​യ​റാ​ഴ്​​ച​യാ​ണ്​ നേ​പ്പാ​ൾ രാ​ഷ്​​ട്ര ബാ​ങ്ക്​ ഉ​ത്ത​ര​വി​റ​ക്കി ​യ​ത്.

ബാ​ങ്കി​ങ്​ സ്​​ഥാ​പ​ന​ങ്ങ​ൾ ഇ​വ കൈ​വ​ശം വെ​ക്കു​ന്ന​തും നി​രോ​ധി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ലേ​ക്ക​ല്ലാ​തെ ഇ​ത​ര രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ നേ​പ്പാ​ൾ ​പൗ​ര​ന്മാ​ർ 2,000, 500, 200 രൂ​പ നോ​ട്ടു​ക​ൾ കൈ​യി​ൽ ക​രു​തു​ന്ന​തി​നും വി​ല​ക്കു​ണ്ട്. 100 രൂ​പ​യും അ​തി​ൽ താ​ഴെ​യു​മു​ള്ള നോ​ട്ടു​ക​ൾ​ക്ക്​ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ ഡി​സം​ബ​ർ 13ന്​ 2,000, 500, 200 ​രൂ​പ നോ​ട്ടു​ക​ൾ രാ​ജ്യ​ത്ത്​ ആ​ളു​ക​ൾ കൈ​വ​ശം വെ​ക്ക​രു​തെ​ന്ന്​ നി​ർ​ദേ​ശി​ച്ച്​ നേ​പ്പാ​ൾ ഗ​സ​റ്റ്​ വി​ജ്​​ഞാ​പ​ന​മി​റ​ക്കി​യി​രു​ന്നു.

ഇ​ന്ത്യ​യി​ൽ​നി​ന്ന്​ നി​ര​വ​ധി പേ​രാ​ണ്​ സ​ന്ദ​ർ​ശ​ക​രാ​യി നേ​പ്പാ​ളി​ലെ​ത്തു​ന്ന​ത്. ഇ​വ​ർ​ക്ക്​ പ്ര​യാ​സം സൃ​ഷ്​​ടി​ക്കു​ന്ന പു​തി​യ പ്ര​ഖ്യാ​പ​നം വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യെ ത​ള​ർ​ത്ത​ു​മെ​ന്ന്​ ആ​ക്ഷേ​പ​മു​ണ്ട്. നേ​പ്പാ​ള​ി​ലെ വ്യാ​പാ​രി​ക​ളും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ വ​ർ​ഷം ക​ര​മാ​ർ​ഗം 12 ല​ക്ഷ​വും വ്യോ​മ​മാ​ർ​ഗം 160,132 ഉം ​ഇ​ന്ത്യ​ക്കാ​ർ നേ​പ്പാ​ളി​ലെ​ത്തി​യ​താ​യാ​ണ്​ ക​ണ​ക്കു​ക​ൾ. നോ​ട്ടു​നി​രോ​ധ​നം ന​ട​പ്പാ​ക്കി​യ​തി​നു പി​ന്നാ​ലെ മോ​ദി സ​ർ​ക്കാ​ർ പു​തു​താ​യി കൊ​ണ്ടു​വ​ന്ന ഉ​യ​ർ​ന്ന മൂ​ല്യ​മു​ള്ള നോ​ട്ടു​ക​ൾ​ക്കാ​ണ്​ വി​ല​ക്കു വീ​ണ​ത്.

Show Full Article
TAGS:nepal bank ban indian currency world news malayalam news 
Next Story