Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനേ​പ്പാ​ളി​ൽ മ​ാധേശി...

നേ​പ്പാ​ളി​ൽ മ​ാധേശി സ​ഖ്യം സ​ർ​ക്കാ​റി​നു​ള്ള പി​ന്തു​ണ പി​ൻ​വ​ലി​ച്ചു

text_fields
bookmark_border
നേ​പ്പാ​ളി​ൽ മ​ാധേശി സ​ഖ്യം സ​ർ​ക്കാ​റി​നു​ള്ള പി​ന്തു​ണ പി​ൻ​വ​ലി​ച്ചു
cancel

കാ​ഠ്​​മ​ണ്ഡു: മ​ാധേശി ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ നി​ര​ന്ത​ര​മാ​യി അ​വ​ഗ​ണി​ക്കു​ന്ന​തി​ൽ​ പ്ര​തി​ഷേ​ധി​ച്ച്​ നേ​പ്പാ​ളി​ൽ  മ​ാധേശി രാ​ഷ്​​ട്രീ​യ സ​ഖ്യം പ്ര​ച​ണ്ഡ ഭ​ര​ണ​കൂ​ട​ത്തി​നു​ള്ള പി​ന്തു​ണ  പി​ൻ​വ​ലി​ച്ചു. ത​ങ്ങ​ൾ​ക്ക്​ കൂ​ടു​ത​ൽ അ​ധി​കാ​ര​വും പ്രാ​തി​നി​ധ്യ​വും ഉ​റ​പ്പു​വ​രു​ത്തു​ന്ന ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി ന​ട​പ്പാ​ക്കു​ക, മേ​യി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച പ്രാ​ദേ​ശി​ക തെ​ര​ഞ്ഞെ​ടു​പ്പ്​ നീ​ട്ടി​വെ​ക്കു​ക  തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച  മ​ാധേശി സ​ഖ്യം ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ഏ​ഴ്​ ദി​വ​സ​ത്തെ സാ​വ​കാ​ശം ന​ൽ​കി​യി​രു​ന്നു. ഇ​ത്​ ചൊ​വ്വാ​ഴ്​​ച തീ​ർ​ന്നു​. തെ​ര​ ഞ്ഞെ​ടു​പ്പു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന്​ സ​ർ​ക്കാ​ർ വ്യ​ക്​​ത​മാ​ക്കു​ക​യും  ചെ​യ്​​തു.

ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​, നാ​ല്​ പ്ര​ധാ​ന  മ​ാധേശി പാ​ർ​ട്ടി​ക​ളു​ടെ കൂ​ട്ടാ​യ്​​മ​യാ​യ യു​നൈ​റ്റ​ഡ്​ ഡെ​മോ​ക്രാ​റ്റി​ക്​  മ​ാധേശി ഫ്ര​ണ്ട്​​ ഭ​ര​ണ മു​ന്ന​ണി  വി​ടാ​ൻ തീ​രു​മാ​നി​ച്ച​ത്​. നാ​ഷ​ന​ൽ  മ​ാധേശി സോ​ഷ്യ​ലി​സ്​​റ്റ്​ പാ​ർ​ട്ടി ജ​ന​റ​ൽ​ സെ​ക്ര​ട്ട​റി കേ​ശ​വ്​ ഝാ​യാ​ണ്​ തീ​രു​മാ​നം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ച്ച​ത്​.
നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ,  മ​ാധേശിക​ളു​ടെ പി​ന്മാ​റ്റം ഭ​ര​ണ​ത്തെ ബാ​ധി​ക്കി​​ല്ല.

601 അം​ഗ ഭ​ര​ണ​ഘ​ട​ന അ​സം​ബ്ലി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി പ്ര​ച​ണ്ഡ​ക്ക്​ ഇ​പ്പോ​ഴും 320 അം​ഗ​ങ്ങ​ളു​ടെ  പി​ൻ​ബ​ല​മു​ണ്ട്​. പ്ര​ധാ​ന ക​ക്ഷി​ക​ളാ​യ നേ​പ്പാ​ളി കോ​ൺ​ഗ്ര​സി​​െൻറ​യും രാ​ഷ്​​ട്രീ​യ പ്ര​ചാ​ത​ന്ത്ര പാ​ർ​ട്ടി​യു​ടെ​യും പി​ന്തു​ണ​യോ​ടെ​യാ​ണ്​ പ്ര​ച​ണ്ഡ​യു​ടെ ക​മ്യൂ​ണി​സ്​​റ്റ്​ പാ​ർ​ട്ടി രാ​ജ്യ​ത്ത്​ ക​ഴി​ഞ്ഞ  ആ​ഗ​സ്​​റ്റ്​ മു​ത​ൽ ഭ​ര​ണം തു​ട​രു​ന്ന​ത്​.  മ​ാ ധേശി സ​ഖ്യ​ത്തി​​െൻറ അം​ഗ​ബ​ലം30​ൽ താ​ഴെ മാ​ത്ര​മാ​ണ്​. ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി ആ​വ​ശ്യ​പ്പെ​ട്ട്​ ക​ഴി​ഞ്ഞ ആ​റ്​ മാ​സ​ത്തോ​ള​മാ​യി  മ​ാധേശിക​ൾ രാ​ജ്യ​ത്ത്​  വ​ൻ പ്ര​ക്ഷോ​ഭ​ത്തി​ലാ​ണ്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nepalPM pranjanda
News Summary - Nepal-world news
Next Story