കാഠ്മണ്ഡു: നേപ്പാളിലെ സൻസാരി ജില്ലയിൽ അധികൃതർ 14 പള്ളികൾ അടച്ചു. ഇവിടെ താമസിച്ചിരുന്ന 33 ഇന്ത്യക്കാരെയും ഏഴ് പാ കിസ്ഥാൻ പൗരൻമാരെയും ക്വാറൻറീനിലാക്കി. കിഴക്കൻ നേപ്പാളിലെ ഇറ്റാഹാരി മുനിസിപ്പാലിറ്റിയിലാണ് പള്ളികൾ അടച്ചത്. 12 ഇന്ത്യക്കാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് നടപടി.
കിഴക്കൻ നേപ്പാളിലെ ഉദയ്പൂരിൽ പള്ളിയിൽ കഴിഞ്ഞിരുന്ന ചിലർക്ക് കോവിഡ് കണ്ടെത്തിയിരുന്നു. ഇവരെ ബിരത്‌നഗറിലെ കൊറോണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുമായി സമ്പർക്കം പുലർത്തിയ 16 നേപ്പാൾ പൗരന്മാരെ നിരീക്ഷണത്തിലാക്കി.
31 പേർക്കാണ് നേപ്പാളിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. രണ്ടുപേർ സുഖം പ്രാപിച്ചു.