ഇ​ന്ത്യ-​പാ​ക്​ സ​മാ​ധാ​ന ച​ർ​ച്ച​ക്ക്​  മാ​ധ്യ​സ്​​ഥ്യം വ​ഹി​ക്കാ​ൻ ത​യാ​ർ -നേ​പ്പാ​ൾ

00:30 AM
26/01/2020

കാ​ഠ്​​മ​ണ്ഡു: ഇ​ന്ത്യ-​പാ​ക്​ സ​മാ​ധാ​ന ച​ർ​ച്ച​ക്ക്​ മാ​ധ്യ​സ്​​ഥ്യം വ​ഹി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന്​ നേ​പ്പാ​ൾ.

‘‘നി​ര​ന്ത​ര​മാ​യ സം​ഭാ​ഷ​ണ​ങ്ങ​ളും ച​ർ​ച്ച​ക​ളും ത​ന്നെ​യാ​ണ്​ പ്ര​ശ്​​ന​പ​രി​ഹാ​ര​ത്തി​നു​ള്ള ഏ​റ്റ​വും ഉ​ചി​ത​മാ​യ മാ​ർ​ഗം. ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും പ്ര​തി​നി​ധി​ക​ൾ കൂ​ടി​യി​രു​ന്ന്​ ച​ർ​ച്ച​ചെ​യ്​​താ​ൽ തീ​രു​ന്ന പ്ര​ശ്​​ന​ങ്ങ​ളേ ഉ​ള്ളൂ. അ​ത്​ ന​ട​ന്നി​ല്ലെ​ങ്കി​ൽ നി​ല​വി​ലെ അ​വ​സ്​​ഥ കൂ​ടു​ത​ൽ മോ​ശ​മാ​യേ​ക്കും’’- നേ​പ്പാ​ൾ സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ പി.​ടി.​ഐ​യോ​ട്​ പ​റ​ഞ്ഞു. സാ​ർ​ക്​ ഉ​ച്ച​കോ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യ​വേ​യാ​ണ്​ സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ ഇ​ക്കാ​ര്യം പ​ങ്കു​വെ​ച്ച​ത്.  

 ‘‘സാ​ർ​ക്ക്​ ഉ​ച്ച​കോ​ടി​ക്ക്​ മ​ര​ണ​മ​ണി മു​ഴ​ങ്ങി​യി​ട്ടി​ല്ല. 2014ലാ​ണ്​ അ​വ​സാ​ന ഉ​ച്ച​കോ​ടി ന​ട​ന്ന​ത്. 2016ൽ ​ഇ​സ്​​ലാ​മാ​ബാ​ദി​ൽ ഉ​ച്ച​കോ​ടി നി​ശ്ച​യി​ച്ചി​രു​ന്നെ​ങ്കി​ലും ഉ​റി ഭീ​ക​രാ​ക്ര​മ​ണ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന്​ ഇ​ന്ത്യ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഭൂ​ട്ടാ​ൻ, ബം​ഗ്ലാ​ദേ​ശ്, അ​ഫ്​​ഗാ​നി​സ്​​താ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളും പ​​ങ്കെ​ടു​ക്കു​ന്ന​തി​ൽ​നി​ന്ന്​ വി​ട്ടു​നി​ന്നു. ‘സാ​ർ​ക്​’ ന​മു​ക്ക്​ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ’’ -ഉ​ദ്യോ​ഗ​സ്​​ഥ​ൻ പ​റ​ഞ്ഞു.

Loading...
COMMENTS