പാക് പ്രധാനമന്ത്രി നേപ്പാളിൽ പ്രചണ്ഡയുമായി ചർച്ച നടത്തി
text_fieldsകാഠ്മണ്ഡു: നേപ്പാൾ സന്ദർശിക്കുന്ന പാക് പ്രധാനമന്ത്രി ശാഹിദ് ഖാഖാൻ അബ്ബാസി മാവോയിസ്റ്റ് പാർട്ടി നേതാവ് പ്രചണ്ഡയുമായി ചർച്ച നടത്തി. രണ്ടു ദിവസത്തെ സന്ദർശനത്തിനായി തിങ്കളാഴ്ചയാണ് അദ്ദേഹം നേപ്പാളിലെത്തിയത്. കാഠ്മണ്ഡുവിലായിരുന്നു ചർച്ച. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം, പരസ്പര സഹകരണം എന്നിവ ചർച്ചയായതായി പ്രചണ്ഡ പറഞ്ഞു.
‘സാർക്ക്’ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കുന്ന നടപടികൾ സംബന്ധിച്ചും ചർച്ച നടന്നു. ഉറി ഭീകരാക്രമണത്തെ തുടർന്ന് 2016 നവംബർ 26ന് ഇസ്ലാമാബാദിൽ നടക്കേണ്ടിയിരുന്ന 19ാമത് സാർക്ക് ഉച്ചകോടി ഇന്ത്യയുടെ എതിർപ്പിനെത്തുടർന്ന് മുടങ്ങിയിരുന്നു. ഇന്ത്യക്ക് പിന്തുണയുമായി മറ്റ് അംഗരാജ്യങ്ങളും പാകിസ്താനെതിരെ രംഗത്തുവന്നിരുന്നു. ഇൗ സാഹചര്യത്തിലാണ് പാക് പ്രധാനമന്ത്രി പ്രശ്നങ്ങൾ പരിഹരിച്ച് സാർക്ക് അംഗരാജ്യങ്ങളെ ശക്തിപ്പെടുത്താൻ മുന്നിട്ടിറങ്ങിയത്. 1994ന് ശേഷം ആദ്യമായാണ് ഒരു പാക് പ്രധാനമന്ത്രി നേപ്പാളിൽ ഉഭയകക്ഷി സന്ദർശനം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
