നേപ്പാൾ ജലവൈദ്യുതിനിലയ ഒാഫിസിൽ സ്ഫോടനം
text_fieldsകാഠ്മണ്ഡു: കിഴക്കൻ േനപ്പാളിൽ ഇന്ത്യയുടെ സഹകരണത്തോടെ നിർമിക്കുന്ന ജലവൈദ്യുതിനിലയത്തിെൻറ ഒാഫിസിൽ സ്ഫോടനം. ആർക്കും പരിക്കില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിയുടെ ശിലാസ്ഥാപനം നിർവഹിക്കാനിരിക്കെയാണ് സംഭവം.
900 മെഗാവാട്ട് ശേഷിയിൽ നിർമിക്കുന്ന അരുൺ 3 ജലവൈദ്യുതിനിലയത്തിെൻറ തുലിങ്ടറിലെ ഖാണ്ഡ്ബാരി-9ൽ പ്രവർത്തിക്കുന്ന ഒാഫിസിലാണ് സ്ഫോടനം.
സ്ഫോടനത്തിൽ ഒാഫിസിെൻറ ചുറ്റുമതിൽ തകർന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. േമയ് 11 മുതലാണ് മോദിയുടെ നേപ്പാൾ സന്ദർശനം. സ്േഫാടനത്തിെൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. 2014 നവംബർ 25നാണ് ഇതു സംബന്ധിച്ച് ഇന്ത്യയും നേപ്പാളും കരാറിലെത്തിയത്.
ജലവൈദ്യുതിനിലയം 2020 ഒാടെ പ്രവർത്തനസജ്ജമാകുമെന്നാണ് കരുതുന്നത്. ഏപ്രിൽ 17ന് ബിരാത് നഗറിലെ ഇന്ത്യൻ എംബസിക്കുസമീപം പ്രഷർ കുക്കർ ബോംബ് പൊട്ടിെത്തറിച്ചിരുന്നു. സ്ഫോടനത്തിൽ എംബസി െകട്ടിടത്തിെൻറ ചുറ്റുമതിൽ തകർന്നു.
നിലവിൽ വൈദ്യുതി ഉൽപാദനത്തിന് കടുത്ത ക്ഷാമം നേരിടുകയാണ് നേപ്പാൾ. പദ്ധതിക്കായി 150 കോടി ഡോളറിെൻറ വിദേശനിക്ഷേപം പ്രതീക്ഷി
ക്കുന്നു. ആയിരക്കണക്കിന് തൊഴിലവസരങ്ങളും സൃഷ്ടിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
