Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലോക്​ഡൗൺ മേയ്​ 18 വരെ...

ലോക്​ഡൗൺ മേയ്​ 18 വരെ നീട്ടി നേപ്പാൾ; 31വരെ വിമാന സർവീസില്ല

text_fields
bookmark_border
ലോക്​ഡൗൺ മേയ്​ 18 വരെ നീട്ടി നേപ്പാൾ; 31വരെ വിമാന സർവീസില്ല
cancel

കാഠ്​മണ്ഡു: കോവിഡ്​ വ്യാപനത്തെ തുടർന്ന്​ നേപ്പാളിൽ പ്രഖ്യാപിച്ച ലോക്​ഡൗൺ മേയ്​ 18 വരെ നീട്ടി. അന്തരാഷ്​ട്ര വിമാന സർവീസുകൾക്ക്​ ഏർപ്പെടുത്തിയ നിരോധനം മേയ്​ 31 വരെ നീട്ടിയതായും പ്രധാനമന്ത്രി അറിയിച്ചു. ചൈന, ഇന്ത്യ തുടങ്ങിയ അയൽരാജ്യങ്ങളുമായുള്ള അതിർത്തികൾ മേയ്​ 31 വരെ അടച്ചിടും. 

നേപ്പാളിൽ മാർച്ച്​ 24 നാണ്​ ലോക്​ഡൗൺ പ്രഖ്യാപിച്ചത്​. ഇത്​ നാലാം തവണയാണ്​ നേപ്പാൾ ലോക്​ഡൗൺ നീട്ടുന്നത്​. കാഠ്​മണ്ഡു താഴ്​വരയിലുള്ളവർക്കും യാത്രാ നിരോധനമുണ്ട്​. 
നേപ്പാളിൽ ഇതുവരെ 82 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചിട്ടുള്ളത്​. കോവിഡ്​ മരണങ്ങൾ റിപ്പോർട്ട്​ ചെയ്​തിട്ടില്ല. 

ഏപ്രിൽ കിഴക്കൻ നേപ്പാളിൽ കുടുങ്ങിയ 33 ഇന്ത്യക്കാർക്കും ഏഴ്​ പാകിസ്​താൻ പൗരൻമാർക്കും കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. തുടർന്ന്​ പ്രദേശത്തെ 14 പള്ളികൾ അടച്ചിട്ടിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nepalworld newslockdown#Covid19
News Summary - Nepal extends lockdown till May 18, suspends cross-border movement until May 31 -World news
Next Story