Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭൂപട പരിഷ്​കരണത്തിന്​​ പിന്നാലെ കാലാപാനിയിൽ പട്ടാള ക്യാമ്പ്​ ഒരുക്കാൻ നേപ്പാൾ

text_fields
bookmark_border
ഭൂപട പരിഷ്​കരണത്തിന്​​ പിന്നാലെ കാലാപാനിയിൽ പട്ടാള ക്യാമ്പ്​ ഒരുക്കാൻ നേപ്പാൾ
cancel

കാഠ്​മണ്ഡു: ഇന്ത്യൻ സംസ്ഥാനം ഉത്തരാഖണ്ഡി​​െൻറ ഭാഗങ്ങളായ ലിപുലേഖ്, കാലാപാനി, ലിംപിയാധുര എന്നിവ ഉൾപ്പെടുത്തിയ രാഷ്ട്രീയ ഭൂപടം പരിഷ്ക്കരിക്കാനുള്ള ഭരണഘടന ഭേദഗതി ബിൽ പാസാക്കിയതിന്​ പിന്നാലെ കാലാപാനിക്ക് സമീപം പട്ടാള ക്യാമ്പ് സ്ഥാപിക്കാനൊരുങ്ങി നേപ്പാൾ സൈന്യം. ക്യാമ്പ് നിര്‍മിക്കുന്നതിന് മുന്നോടിയായി കാലാപാനി അതിർത്തി പ്രദേശത്ത് നേപ്പാൾ പട്ടാള മേധാവി പൂർണ ചന്ദ്ര ഥാപ്പ ബുധനാഴ്ച സന്ദർശനം നടത്തുകയും ചെയ്​തിരുന്നു. നേപ്പാളി​​െൻറ പുതിയ നീക്കം ഇപ്പോഴും തുടരുന്ന ഇന്ത്യ-നേപ്പാൾ അസ്വാരസ്യങ്ങൾ രൂക്ഷമാക്കിയേക്കും.

അതിർത്തിക്കടുത്ത് ഒരു സൈനിക ക്യാമ്പ് സ്ഥാപിക്കാനൊരുങ്ങുന്നുവെന്ന് നേപ്പാൾ വിദേശകാര്യ വകുപ്പ് ഡെപ്യൂട്ടി മേധാവി വെളിപ്പെടുത്തിയിരുന്നു. അതിനാൽ റോഡ് നിർമ്മിക്കാനുള്ള ചുമതല സൈന്യത്തിന് നൽകുന്നതായും കലാപാനിക്കടുത്തുള്ള ചാങ്‌രുവിൽ ഞങ്ങൾ സായുധ പൊലീസ് സേനയുടെ അതിർത്തി പോസ്റ്റ് സ്ഥാപിച്ചതായും അവർ അറിയിച്ചു. ആറ് ദശബ്ദത്തോളം ഇന്ത്യ നിയന്ത്രിക്കുന്ന പ്രദേശമായ കാലാപാനിയടക്കമുള്ള ഇന്ത്യൻ പ്രദേശങ്ങൾ തങ്ങളുടെതാണെന്നാണ് നേപ്പാള്‍ അവകാശപ്പെടുന്നത്. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Nepal to establish army barrack near Kalapani
Next Story