ദ​ലൈ​ലാ​മ​യു​ടെ ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന​തി​ന്​  വി​ല​ക്ക്​ 

22:32 PM
07/07/2019
dalai lama

കാ​ഠ്മ​ണ്ഡു: സു​ര​ക്ഷാ​കാ​ര​ണ​ങ്ങ​ളു​ടെ പേ​രി​ല്‍ ദ​ലൈ​ലാ​മ​യു​ടെ 84ാം  ജ​ന്മ​ദി​ന​മാ​ഘോ​ഷി​ക്കു​ന്ന​തി​ന് നേ​പ്പാ​ള്‍ വി​ല​ക്കേ​ര്‍പ്പെ​ടു​ത്തി. നി​രോ​ധ​ന​ത്തെ തു​ട​ര്‍ന്ന് തി​ബ​ത്ത​ന്‍ സ​മൂ​ഹം സം​ഘ​ടി​പ്പി​ച്ച ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ റ​ദ്ദാ​ക്കു​ക​യും ചെ​യ്തു.

രാ​ജ്യ​ത്ത് തി​ബ​ത്ത​ന്‍ അ​ഭ​യാ​ർ​ഥി​ക​ള്‍ താ​മ​സി​ക്കു​ന്ന കാ​ഠ്മ​ണ്ഡു താ​ഴ്‌​വ​ര​യി​ല്‍ സ​ര്‍ക്കാ​ര്‍ സു​ര​ക്ഷ​യൊ​രു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ‘നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​ര്‍’ ആ​ത്മ​ഹ​ത്യ​യ​ട​ക്ക​മു​ള്ള പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തു​കൊ​ണ്ടാ​ണ് ജ​ന്മ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ക്ക് അ​നു​മ​തി റ​ദ്ദാ​ക്കി​യ​തെ​ന്ന് കാ​ഠ്മ​ണ്ഡു അ​സി​സ്​​റ്റ​ൻ​റ്​ ഡി​സ്ട്രി​ക്ട് അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ കൃ​ഷ്ണ ബ​ഹാ​ദൂ​ര്‍ ക​തു​വാ​ള്‍ പ​റ​ഞ്ഞു.

നേ​പ്പാ​ളി​ല്‍ 20,000ത്തോ​ളം തി​ബ​ത്തു​കാ​രാ​ണു​ള്ള​ത്. തി​ബ​ത്തു​കാ​രോ​ടു​ള്ള നി​ല​പാ​ടി​ല്‍ നേ​പ്പാ​ളി​ലെ ക​മ്യൂ​ണി​സ്​​റ്റ്​ സ​ര്‍ക്കാ​റി​നു​മേ​ല്‍ ചൈ​ന സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്ന​താ​യി മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ള്‍ ആ​രോ​പി​ച്ചി​രു​ന്നു.

Loading...
COMMENTS