നേപ്പാൾ–ചൈന പ്രഥമ സംയുക്ത സൈനികാഭ്യാസം തുടങ്ങി
text_fieldsകാഠ്മണ്ഡു: നേപ്പാളും ചൈനയും സംയുക്ത സൈനികാഭ്യാസത്തിന് ഞായറാഴ്ച തുടക്കംകുറിച്ചു. ആദ്യമായാണ് ഇരുരാജ്യങ്ങളും സംയുക്ത സൈനികാഭ്യാസം നടത്തുന്നത്. ‘സാഗർമാത ഫ്രണ്ട്ഷിപ് 2017’ എന്ന് പേരിട്ടിരിക്കുന്ന പത്തുദിവസത്തെ സൈനികാഭ്യാസം ഇൗ മാസം 25ന് അവസാനിക്കും. ലോകത്തെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ എവറസ്റ്റ് പർവതത്തിെൻറ നേപ്പാളി പേരാണ് ‘സാഗർമാത’.
ആഗോള സുരക്ഷാഭീഷണി ഉയർത്തുന്ന ഭീകരതക്കെതിരെ ഒരുങ്ങുന്നതിനാണ് അഭ്യാസം സംഘടിപ്പിച്ചതെന്ന് നേപ്പാൾ സൈന്യം പറഞ്ഞു. ദുരന്ത നിവാരണത്തിനും ഉൗന്നൽ നൽകുന്നുണ്ട്. അഭ്യാസത്തിനായി ൈചനീസ് പീപ്പിൾസ് ലിബറേഷൻ ആർമി അംഗങ്ങൾ കാഠ്മണ്ഡുവിെലത്തിയതായി നേപ്പാൾ സൈനിക വക്താവ് ജാൻകർ ബഹദൂർ കദയാത് പറഞ്ഞു. എന്നാൽ, അഭ്യാസത്തിൽ പെങ്കടുക്കുന്ന സൈനികരുടെ എണ്ണം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. മഹാരാജ്ഗഞ്ച് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈനിക ക്യാമ്പിലാണ് അഭ്യാസം നടക്കുന്നത്.
നേപ്പാളിെൻറ സൈനിക നയതന്ത്രം വിപുലീകരിക്കുന്നതിെൻറ ഭാഗമായാണ് സംയുക്ത അഭ്യാസം നടത്തുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. അനുഭവങ്ങളും കഴിവും തൊഴിൽപരമായ അറിവും പങ്കുവെക്കുന്നതിന് സാധാരണയായി നടത്തുന്ന ഉഭയകക്ഷി-ബഹുമുഖ സൈനികാഭ്യാസത്തിെൻറ ഭാഗമാണ് അഭ്യാസമെന്ന് നേപ്പാൾ വ്യക്തമാക്കി. നയതന്ത്ര ബന്ധമുള്ള രാജ്യങ്ങളുമായി നേപ്പാൾ ഇത്തരം സൈനികാഭ്യാസം നടത്താറുണ്ട്. നേരത്തെ ഇന്ത്യ, അമേരിക്ക എന്നീ രാജ്യങ്ങളുടെ സൈന്യവുമായി നേപ്പാൾ സൈന്യം സംയുക്ത അഭ്യാസം നടത്തിയിരുന്നു.
ചൈനീസ് പ്രതിരോധമന്ത്രി ജനറൽ ചാങ് വാൻഖ്വാൻ മാർച്ച് 24ന് നേപ്പാളിൽ ഒൗദ്യോഗിക സന്ദർശനം നടത്തിയപ്പോഴാണ് സൈനികാഭ്യാസം നടത്തുന്നതിനെക്കുറിച്ച് തീരുമാനിച്ചത്. ദക്ഷിണേഷ്യയിൽ ചൈനയുടെ കടന്നുകയറ്റം വർധിക്കുന്നതിനിടെയാണ് നീക്കം. ഇത് ഇന്ത്യയെ ചൊടിപ്പിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ഇന്ത്യയിൽനിന്ന് നേപ്പാളിലേക്ക് വിവിധ അവശ്യസാധനങ്ങൾ ഇറക്കുമതി ചെയ്യുന്നുണ്ട്. 2015ലെ മദേശി ഉപരോധ കാലത്ത് ഇന്ത്യയിൽനിന്നുള്ള ഇറക്കുമതി കുറഞ്ഞതായി നേപ്പാൾ ആരോപിച്ചിരുന്നു. എന്നാൽ, ഇൗ സമയം ചൈന, നേപ്പാളിന് സഹായവാഗ്ദാനവുമായി മുന്നോട്ട് വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
