Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈനയിൽ 89 ശതമാനം...

ചൈനയിൽ 89 ശതമാനം കോവിഡ്​ ബാധിതരും രോഗമുക്തി നേടി

text_fields
bookmark_border
covid.jpg
cancel

ബെയ്​ജിങ്​: ലോകത്താകമാനം കോവിഡ്​ 19 ഭീതി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ആശാവഹമായ റിപ്പോർട്ടാണ്​ ചൈനയിൽ നിന്ന്​ വരുന്നത്​. ചൈനയിൽ കോവിഡ്​ ബാധ സ്ഥിരീകരിക്കപ്പെട്ടവരിൽ 89 ശതമാനത്തോളം​ പേരും രോഗമുക്തി നേടി ആശുപത്രി വിട്ടു. ചൈനയുടെ ദേശീയ ആരോഗ്യ കമീഷൻ തിങ്കളാഴ്​ച പുറത്തു വിട്ട റിപ്പോർട്ടിനെ ഉദ്ധരിച്ച്​ ദേശീയ വാർത്താ ഏജൻസിയായ എ.എൻ.ഐ ആണ്​ ഇക്കാര്യം റിപ്പോർട്ട്​ ചെയ്​തത്​.

കഴിഞ്ഞ വർഷം ഡിസംബറിൽ കൊറോണ വൈറസ്​ ബാധ ​ചൈനയിൽ പൊട്ടിപ്പുറപ്പെട്ടതു മുതൽ ഞായറാഴ്​ച അർദ്ധരാത്രി വരെ 81,093 പേർക്കാണ്​ രോഗം സ്ഥിരീകരിച്ചത്​. ഇതിൽ 72,703 പേരും രോഗ മുക്തരായിട്ടുണ്ട്​. 3270 പേരാണ്​ മരണത്തിന്​ കീഴടങ്ങിയത്​. നിലവിൽ 5,120 പേരാണ്​ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ 1749 പേരുടെ ആരോഗ്യനില ഗുരുതരമാണ്​. 136 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലുമുണ്ട്​.

കൊറോണ വൈറസ്​ ബാധ ആദ്യമായി പൊട്ടിപ്പുറപ്പെട്ട ഹുബെ പ്രവിശ്യയിൽ ഞായറാഴ്​ച കോവിഡ്​ കേസുകൾ ഒന്നും തന്നെ റിപ്പോർട്ട്​ ചെയ്യപ്പെട്ടില്ല. വുഹാനിൽ നിന്നുള്ള 434 പേരുൾപ്പെടെ 447 പേർ രോഗം ഭേദമായി ആശുപത്രി വിട്ടിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaworld newsmalayalam newscorona virus
News Summary - nearly 89 pc of confirmed covid 19 cases in china have recovered -world news
Next Story