Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightനേപ്പാൾ...

നേപ്പാൾ കമ്യൂണിസ്​റ്റ്​ പാർട്ടി സ്​റ്റാൻഡിങ്​ കമ്മിറ്റി യോഗം വീണ്ടും മാറ്റിവെച്ചു

text_fields
bookmark_border
ncp-standing-committe
cancel

കാഠ്​മണ്ഡു: നേപ്പാൾ കമ്യൂണിസ്​റ്റ്​ പാർട്ടിയുടെ സ്​റ്റാൻഡിങ്​ കമ്മിറ്റി യോഗം വീണ്ടും മാറ്റിവെച്ചു. പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയുടെ രാജിക്കായി സമർദ്ദം ഉയരുന്നതിനിടെയാണ്​ യോഗം വീണ്ടും മാറ്റിയത്​. ഒരാഴ്​ചത്തേക്കാണ്​ യോഗം നീട്ടിയത്​. 

ഹിമാലയൻ മേഖലയിൽ തുടരുന്ന കനത്ത മഴയും മഞ്ഞുവീഴ്​ചയേയും തുടർന്നാണ്​ യോഗം മാറ്റിയതെന്നാണ്​ പാർട്ടി നൽകുന്ന വിശദീകരണം.  പാർട്ടി ചെയർമാൻ പുഷ്​പ കമാൽ ദഹൽ അക പ്രചണ്ഡ യോഗം മാറ്റുന്നതിന്​ എതിരായിരുന്നു. എന്നാൽ, മുതിർന്ന നേതാക്കളായി മാധവ്​ നേപാൽ, ജലാനാഥ്​ കനാൽ എന്നിവരുമായി നടത്തിയ ചർച്ചക്കൊടുവിൽ ചെയർമാനും യോഗം മാറ്റുന്നതിനെ അനുകൂലിക്കുകയായിരുന്നു.

ഇന്ത്യയിൽ നിന്നുള്ള ചാനലുകൾ നിരോധിച്ചതിന്​ പിന്നാലെയാണ്​ കമ്യൂണിസ്​റ്റ്​ പാർട്ടിയുടെ യോഗം വീണ്ടും മാറ്റിയതെന്നതും ​ശ്രദ്ധേയമാണ്​. ചൈനീസ്​ ഇടപെടലാണ്​ യോഗം മാറ്റാൻ കാരണമെന്നാണ്​ സൂചന​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaworld newsmalayalam newsasia-Pacific
News Summary - NCP standing committee is postponed yet again-World news
Next Story