Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാകിസ്​താനിൽ നിന്ന്​ കൊള്ളയടിച്ച പണം നവാസ്​ ശരീഫ്​ തിരിച്ചു നൽകണം - ഇമ്രാൻ ഖാൻ

text_fields
bookmark_border
പാകിസ്​താനിൽ നിന്ന്​ കൊള്ളയടിച്ച പണം നവാസ്​ ശരീഫ്​ തിരിച്ചു നൽകണം - ഇമ്രാൻ ഖാൻ
cancel

ഇസ്​ലാമാബാദ്​: പാകിസ്​താനിൽ നിന്ന്​ കൊള്ളയടിച്ച 300 ബില്യൺ രൂപ നവാസ്​ ​ശരീഫ്​ തിരിച്ചടക്കണമെന്ന്​ പാകിസ്​താൻ തെഹ്​രികെ ഇൻസാഫ്​ പാർട്ടി നേതാവ്​ ഇമ്രാൻ ഖാൻ. കറാച്ചി കമ്പനിയിലെ ജീവനക്കാ​രോട്​ സംവദിക്കുകയായിരുന്നു ഇമ്രാൻ.

ജൂലൈ 25ന്​ പാകിസ്​താനിൽ മാറ്റം കണ്ടുതുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്​താനിൽ ​ജൂലൈ 25ന്​ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച്​ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ്​ ഇമ്രാൻ ജനങ്ങളു​മായി സംവദിക്കാനെത്തിയത്​. പാർട്ടി അധികാരത്തിലെത്തുകയാണെങ്കിൽ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോയെയും ഫെഡറൽ ഇൻവെസ്​റ്റിഗേഷൻ ഏജൻസി​െയയും ശക്​തിപ്പെടുത്തുമെന്നും ഇമ്രാൻ പറഞ്ഞു. 

അഴിമതിയാണ്​ രാജ്യ വികസനത്തെ പിന്നോട്ട്​ വലിക്കുന്നത്​. അതിനാൽ അഴിമതി​െയ പല്ലും നഖവുമുപയോഗിച്ച്​ എതിർക്കുമെന്നും അദ്ദേഹം വാഗ്​ദാനം നൽകി. നികുതി വെട്ടിപ്പുകാരെ എഫ്​.​െഎ.എക്കും എൻ.എ.ബിക്കും കൈമാറും. അധികാരത്തിലെത്തിയാൽ ജനങ്ങളുടെ ആരോഗ്യ-വിദ്യാഭ്യാസ വികസനത്തിന്​ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വാഗ്​ദാനം ചെയ്​തു. 

പാകിസ്​താൻ മുസ്​ലീം ലീഗ്​ നവാസ്​, പാകിസ്​താൻ പീപ്പിൾസ്​ പാർട്ടി എന്നിവർ നിരവധി തവണ ഭരിച്ചിട്ടും രാജ്യം കുന്നോളം കടമല്ലാതെ മറ്റൊന്നും നേടിയിട്ടില്ലെന്നും ഇമ്രാൻ ഖാൻ കുറ്റപ്പെടുത്തി. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nawaz should return looted money: Imran Khan - World News
Next Story