Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുംബൈ ഭീകരാക്രമണ പരാമർശം: നവാസ്​ ​ശരീഫിന്​ സെനറ്റി​െൻറ രൂക്ഷ വിമർശനം

text_fields
bookmark_border
മുംബൈ ഭീകരാക്രമണ പരാമർശം: നവാസ്​ ​ശരീഫിന്​ സെനറ്റി​െൻറ രൂക്ഷ വിമർശനം
cancel

ഇസ്ലാമാബാദ്: മും​ബൈ ഭീകരാക്രമണത്തിൽ പാക്​ ബന്ധമുണ്ടെന്ന്​ പ്രസ്​താവിച്ച പാ​കി​സ്താ​ൻ മുൻ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ് ശ​രീ​ഫിന്​ ​െസനറ്റിൽ ശകാര വർഷം. ഭരണ- പ്രതിപക്ഷ കക്ഷി ഭേദമില്ലാതെ സെനറ്റർമാർ ശരീഫിനെതിരെ നിലപാടെടുത്തു. ശരീഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും ചിലർ ആവശ്യപ്പെട്ടു. 

രാജ്യത്തെ അപമാനിക്കുന്ന തരത്തിൽ നിരുത്തരവാദപരമായ പ്രസ്​താവനയാണ്​ പാകിസ്​താൻ മുസ്​ലിം ലീഗ്​-എൻ​ നേതാവ്​ ശരീഫ്​ നടത്തിയത്​. പ്രസതാവന പിൻവലിച്ച്​ രാജ്യത്തോട്​ മാപ്പ്​ പറയണമെന്നും സെനറ്റ്​ ആവശ്യപ്പെട്ടു. മൂന്നു തവണ പ്രധാനമന്ത്രിയായ വ്യക്​തിയിൽ നിന്ന്​ ഇത്തരമൊരു പ്രസ്​താവന ഉണ്ടാകാൻ ഇടയായ സാഹചര്യം അന്വേഷണ വിധേയമാക്കണമെന്നും സെനറ്റംഗങ്ങൾ ആവശ്യപ്പെട്ടു. 

ഭരണത്തിലിരിക്കെ പി.എം.എൽ^ എൻ സഖ്യകക്ഷിയായ ജംഇയത്തെ​ ഉലമ ഇ ഇസ്​ലാം ഫസലും ശരീഫിനെ വിമർശിച്ചു. ശത്രുക്കളുടെ വിവരണം ശരീഫ്​ അംഗീകരിച്ചുവെന്ന്​ ജംഇയത്തെ​ ഉലമ പറഞ്ഞു. 
​
കഴിഞ്ഞ ദിവസം ഡോൺ പത്രത്തിന് നൽകിയ അഭിമുഖത്തിൽ 26/11 ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ പാ​ക്​​ബ​ന്ധത്തെക്കുറിച്ച് ന​വാ​സ് ശ​രീ​ഫ് തു​റ​ന്നു​സ​മ്മ​തി​ച്ചിരുന്നു. മാത്രമല്ല, അ​തി​ർ​ത്തി ക​ട​ന്ന് മും​ബൈ​യി​ലെ 150ഒാ​ളം പേ​രെ കൊ​ല്ലാ​ൻ ഭീ​ക​ര​രെ അ​നു​വ​ദി​ക്കു​ന്ന പാ​ക് ന​യ​ത്തെ ചോ​ദ്യം ​ചെ​യ്യു​ക​യും ചെ​യ്തിരുന്നു.

എ​ന്തു​കൊ​ണ്ട് ഈ ​ഭീ​ക​രാ​ക്ര​മ​ണ കേ​സി​ൽ ന​മു​ക്ക് വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും ന​വാ​സ് ശ​രീ​ഫ് അ​ഭി​മു​ഖ​ത്തി​ൽ ചോ​ദി​ച്ചിരുന്നു. റാ​വ​ൽ​പി​ണ്ടി ഭീ​ക​ര​വി​രു​ദ്ധ കോ​ട​തി​യി​ൽ മും​െ​ബെ ഭീ​ക​രാ​ക്ര​മ​ണ കേ​സ് വി​ചാ​ര​ണ നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ഭീ​ക​രാ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് പാ​കി​സ്താ​ൻ സ്വ​യം ഒ​റ്റ​പ്പെ​ടു​ക​യാ​യി​രു​ന്നു. ന​മ്മ​ൾ ന​മ്മ​ളെ സ്വ​യം ഒ​റ്റ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ന​മ്മു​ടെ വി​ശ​ദീ​ക​ര​ണം സ്വീ​ക​രി​ക്ക​പ്പെ​ട്ടി​ല്ല, അ​ഫ്ഗാ​നി​സ്താന്‍റേ​ത് സ്വീ​ക​രി​ക്ക​പ്പെ​ട്ടു. ഇ​ത് ന​മ്മ​ൾ പ​രി​ഗ​ണി​ക്കേ​ണ്ട​തു​ണ്ട്- ശ​രീ​ഫ് പ​റ​ഞ്ഞു. മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​​​​​​​െൻറ സൂ​ത്ര​ധാ​ര​ൻ ഹാ​ഫി​സ് സ​ഈ​ദി​​​​​​​െൻറ​യും മൗ​ലാ​ന മ​സൂ​ദ് അ​സ്ഹ​റി​​​​​​​െൻറ​യും ഭീ​ക​ര​സം​ഘ​ട​ന​ക​ളാ​യ ജ​മാ​അ​ത്തു​ദ്ദ​അ്​വയെ​യും ജെ​യ്ശെ മു​ഹ​മ്മ​ദി​നെ​യും പേ​രെ​ടു​ത്ത് പ​റ​ഞ്ഞി​ല്ലെ​ങ്കി​ലും രാ​ജ്യ​ത്ത് ഭീ​ക​ര സം​ഘ​ട​ന​ക​ൾ സ​ജീ​വ​മാ​ണെ​ന്നും ശ​രീ​ഫ് പ​റ​ഞ്ഞിരുന്നു. 

എന്നാൽ ശരീഫിന്‍റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നുവെന്ന് പ്രസ്താവനയിലൂടെ അദ്ദേഹത്തിന്‍റെ ഓഫിസ് അറിയിച്ചു. അഭിമുഖത്തെ ഇന്ത്യൻ മാധ്യമങ്ങൾ ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നു. ഇതിന്‍റെ ചുവടുപിടിച്ച് ബോധപൂർവമായോ അബോധപൂർവമായോ പാകിസ്താൻ ഇലക്ട്രോണിക്-സോഷ്യൽ മീഡിയ വഴിയും ഇത്തരം പ്രചരണങ്ങളുണ്ടായി. അഭിമുഖത്തിലെ മുഴുവൻ വസ്തുതകളും പരിശോധിക്കാതെയുള്ള കുപ്രചരണം അപലപിക്കപ്പെടേണ്ടതാണ് എന്നും പ്രസ്താവനയിൽ പറഞ്ഞിരുന്നു.


 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nawaz Comes Under Fire at Senate - World News
Next Story