പാക് സൈനികമേധാവിയും ശരീഫും ചർച്ച നടത്തി
text_fieldsഇസ്ലാമാബാദ്: ഇന്ത്യ-പാക് ബന്ധത്തിൽ അസ്വസ്ഥതകൾ പുകയുന്നതിനിടെ പാക് സൈനിക മേധാവി ജനറൽ ബജ്വ പ്രധാനമന്ത്രി നവാസ് ശരീഫുമായി കൂടിക്കാഴ്ച നടത്തി. ചാരവൃത്തി ആരോപിച്ച് മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിന് പാക് കോടതി വധശിക്ഷ വിധിച്ചതിനെ തുടർന്ന് ഇന്ത്യ പ്രതിഷേധവുമായി രംഗത്തുവന്നതിന് തൊട്ടുടനെയാണ് കൂടിക്കാഴ്ച.
അതിർത്തിയിലെ നിലവിലെ സ്ഥിതിഗതികൾ ഇസ്ലാമാബാദിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുവരും വിലയിരുത്തിയതായി പറയുന്നു. തീവ്രവാദം തുടച്ചുനീക്കുന്നതിനായി പാകിസ്താൻ ആരംഭിച്ച ‘റാദുൽ ഫസാദ്’ ഒാപറേഷെൻറ പുരോഗതിയെക്കുറിച്ചും ബജ്വ പ്രധാനമന്ത്രിയെ ധരിപ്പിച്ചതായി റേഡിയോ പാകിസ്താൻ റിപ്പോർട്ട് ചെയ്തു. ഇരുവരും നേരിൽ നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. ജാദവിനെ തൂക്കിലേറ്റിയാൽ അത് മുൻകൂട്ടി തയാറാക്കിയ പദ്ധതിയാെണന്നും അതിെൻറ പ്രത്യാഘാതം നയതന്ത്രബന്ധങ്ങളിൽ പ്രതിഫലിക്കും എന്നുമായിരുന്നു ഇന്ത്യയുടെ പ്രതികരണം.
