മതനിന്ദ പരാമർശങ്ങൾ ഒാൺലൈനിൽനിന്ന് നീക്കം ചെയ്യണമെന്ന് നവാസ് ശരീഫ്
text_fields
ഇസ്ലാമാബാദ്: ഇസ്ലാം മതത്തെ അവഹേളിക്കുന്ന പരാമർശങ്ങൾ പെെട്ടന്ന് ഒാൺലൈൻ മാധ്യമങ്ങളിൽനിന്ന് നീക്കം ചെയ്യണമെന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫ്. മതനിന്ദ പരാമർശങ്ങളടങ്ങിയ വെബ്സൈറ്റുകൾ േബ്ലാക്ക് ചെയ്യണമെന്ന കേസിൽ ഇസ്ലാമാബാദ് ഹൈകോടതി വാദം കേട്ടതിനു പിന്നാലെയാണ് നിർദേശം.
സമൂഹമാധ്യമങ്ങളിൽ മതനിന്ദ നടത്തുന്നത് മുസ്ലിം സമുദായങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുമെന്ന് ശരീഫ് ചൂണ്ടിക്കാട്ടി. പാക് ടെലി കമ്യൂണിക്കേഷൻ മതനിന്ദയും നഗ്നതയും പ്രദർശിപ്പിക്കുന്ന വെബ്സൈറ്റുകൾ േബ്ലാക് ചെയ്തിരുന്നു മതനിന്ദ പരാമർശങ്ങൾ അടങ്ങിയ ട്വിറ്റർ, ഫേസ്ബുക് തുടങ്ങിയ മാധ്യമങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി ചൗധരി നിസാർ അലി ഖാൻ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
