നവാസ്​ ശരീഫിന്​ ഹൃദ്രോഗമെന്ന്​

21:56 PM
26/10/2019
Navas-sherif-250819.jpg

ഇസ്​ലാമാബാദ്​: ശരീരത്തി​​െൻറ രോഗപ്രതിരോധ സംവിധാനം തകർന്ന്​ ഗുരുതരാവസ്​ഥയിൽ കഴിയുന്ന പാകിസ്​താൻ മുൻ പ്രധാനമന്ത്രി നവാസ്​ ശരീഫിന്​ ഹൃദ്രോഗം അനുഭവപ്പെട്ടതായി റി​പ്പോർട്ട്​. പാകിസ്​താനിലെ മുതിർന്ന മാധ്യമപ്രവർത്തകൻ ഹാമിദ്​ മിർ ആണ്​ ഇക്കാര്യം അറിയിച്ചത്​. ഹൃദയത്തിലേക്ക്​ രക്തപ്രവാഹം തടസ്സപ്പെട്ടത്​ മൂലം കടുത്ത നെഞ്ചുവേദനയാണ്​ ശരീഫിന്​ അനുഭവപ്പെട്ടത്​. \

നേരത്തേ ശരീഫിന്​ ഹൃദയാഘാതമാണെന്ന തരത്തിലും വാർത്തകൾ പ്രചരിച്ചിരുന്നു. അപകടനില തരണംചെയ്​തെങ്കിലും ലാഹോർ സർവിസസ്​ ആശുപത്രിയിൽ കഴിയുന്ന ശരീഫ്​ വളരെ ക്ഷീണിതനാണെന്നും ഹാമിദ്​ പറഞ്ഞു. ഈ റിപ്പോർട്ട്​ ഡോക്​ടർമാർ നിഷേധിച്ചിട്ടുണ്ട്​.

ആരോഗ്യനില കണക്കിലെടുത്ത്​ ചൗധരി പഞ്ചസാര മിൽ അഴിമതിക്കേസിൽ ഏഴുവർഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന ശരീഫിന്​ ലാഹോർ ഹൈകോടതി കഴിഞ്ഞദിവസം ജാമ്യം അനുവദിച്ചിരുന്നു. 

Loading...
COMMENTS