പാക്​ വ്യോമമേഖലയിലൂടെ പറക്കാൻ മോദിക്ക്​ അനുമതി

22:46 PM
11/06/2019

ലാ​ഹോ​ർ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വി​മാ​ന​ത്തി​ന്​ പാ​കി​സ്​​താ​​െൻറ വ്യോ​മ​മേ​ഖ​ല​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​തി​ന്​ ഇ​ന്ത്യ ന​ൽ​കി​യ അ​പേ​ക്ഷ പാ​കി​സ്​​താ​ൻ അ​നു​വ​ദി​ച്ചു. ഈ ​ആ​ഴ്​​ച കി​ർ​ഗി​സ്​​താ​ൻ ത​ല​സ്ഥാ​ന​മാ​യ ബി​ഷ്​​കേ​കി​ൽ ന​ട​ക്കു​ന്ന ഷാ​ങ്​​ഹാ​യ്​ സ​ഹ​ക​ര​ണ സം​ഘ​ട​ന​യു​ടെ (എ​സ്.​സി.​ഒ) ഉ​ച്ച​കോ​ടി​യി​ൽ പ​​​ങ്കെ​ടു​ക്കാ​നാ​ണ്​ പാ​ക്​ വ്യോ​മ​മേ​ഖ​ല വ​ഴി മോ​ദി സ​ഞ്ച​രി​ക്കു​ന്ന​ത്. ഇ​ന്ത്യ-​പാ​ക്​ സ​മാ​ധാ​ന സം​ഭാ​ഷ​ണ​ത്തോ​ട്​ ഇ​ന്ത്യ അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ അ​നു​മ​തി ന​ൽ​കി​യ​തെ​ന്ന്​ മു​തി​ർ​ന്ന പാ​ക്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഈ​മാ​സം 13, 14 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന ഉ​ച്ച​കോ​ടി​യി​ൽ പാ​ക്​ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​നും പ​​ങ്കെ​ടു​ക്കു​ന്നു​ണ്ട്. 

പാ​ക്​ അ​തി​ർ​ത്തി ഭേ​ദി​ച്ച്​ ഇ​ന്ത്യ​ൻ സേ​ന ബാ​ലാ​കോ​ട്ടി​ൽ ന​ട​ത്തി​യ ‘സ​ർ​ജി​ക്ക​ൽ സ്​​​ട്രൈ​ക്കി’​ന്​ ശേ​ഷം ഫെ​ബ്രു​വ​രി 26ന്​ ​പാ​ക്​ വ്യോ​മ​മേ​ഖ​ല പൂ​ർ​ണ​മാ​യും അ​ട​ച്ചി​രു​ന്നു. പി​ന്നീ​ട്,​ തെ​ക്ക​ൻ പാ​കി​സ്​​താ​നി​ലേ​ക്കു​ള്ള ര​ണ്ട്​ വ​ഴി​ക​ൾ മാ​ത്ര​മാ​ണ്​ തു​റ​ന്നി​രു​ന്ന​ത്. ഉ​ച്ച​കോ​ടി​യു​ടെ ഭാ​ഗ​മാ​യി ഇ​രു പ്ര​ധാ​ന​മ​ന്ത്രി​മാ​രും ത​മ്മി​ൽ കൂ​ടി​ക്കാ​ഴ്​​ച നി​ശ്ച​യി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ഇ​ന്ത്യ മി​ക​ച്ച രീ​തി​യി​ൽ പ്ര​തി​ക​രി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന്​ പാ​ക്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 

Loading...
COMMENTS