നക്ബ: മഹാവിപത്തിെൻറ ഒാർമകള്‍ വീണ്ടും
text_fieldsജറൂസലം: എല്ലാ വര്‍ഷവും മേ യ് 15 കടന്നുപോകുമ്പോള്‍ നക്ബ വീണ്ടും സ്മരിക്കപ്പെടുന്നു. സയണിസ്റ്റുകൾ തകർത്ത ഭൂമി വിട്ട് ലക്ഷക്കണക്കിന് ഫലസ്തീനികള്‍ അഭയാർഥികളായി മാറിയതിെൻറ ഒാർമ പുതുക്കൽ കൂടിയാണിത്. 1948ലായിരുന്നു ചരിത്രത്തിെൻറ ഏടുകളിൽ കറുത്ത ലിപികളാൽ എഴുതിച്ചേർക്കപ്പെട്ട സംഭവം. സയണിസ്റ്റ് പട്ടാളം ഫലസ്തീൻ നഗരങ്ങളും ഗ്രാമങ്ങളും തരിപ്പണമാക്കിയ മഹാവിപത്ത്. 530ലേറെ ഗ്രാമങ്ങളാണ് അന്ന് തകർക്കപ്പെട്ടത്. 13,000ത്തിലേറെ ഫലസ്തീനികൾ കൊല്ലപ്പെടുകയും
7,50,000ത്തിലേറെ പേർ സ്വന്തം നാട്ടിൽനിന്ന് പറിച്ചെറിയപ്പെട്ട് അഭയാർഥികളായി മാറുകയും ചെയ്തു. അവരിൽ പലരും ഇപ്പോഴും അഭയാർഥി ക്യാമ്പുകളിൽതന്നെ തുടരുകയാണ്. മരിക്കുംമുമ്പ് ഒരിക്കലെങ്കിലും സ്വന്തം നാട്ടിൽ തിരിച്ചെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അവരെല്ലാം ദിവസങ്ങൾ തള്ളിനീക്കുന്നത്. ഇസ്രായേലി സയണിസ്റ്റുകള്‍ തലമുറകളായി തുടര്‍ന്നുപോരുന്ന പീഡനപര്‍വങ്ങളിലൂടെ നക്ബ നിലനില്ക്കുന്നു. ഫലസ്തീനികള്‍ക്ക് അവരുടെ ഭൂമിയും ആരാധനാലയങ്ങളും തിരികെ കിട്ടുംവരെ അത് അവസാനിക്കുകയില്ല. അവരിലൊരാളാണ് തമാം അൽ അസർ എന്ന 76കാരി.
നക്ബയെക്കുറിച്ച് ചോദിച്ചപ്പോൾ തമാം ആ ഒാർമകൾ അടുക്കിപ്പെറുക്കി വിവരിക്കാനറിയാതെ നിന്നു. നക്ബ കാലത്ത് കുടുംബം താമസിച്ച അതേ അഭയാർഥി ക്യാമ്പിലാണ് ഇപ്പോഴും അവർ കഴിയുന്നത്. 500േലറെ ഫലസ്തീൻ ഗ്രാമങ്ങൾ പൊളിച്ചടുക്കി ജൂതകുടിയേറ്റ ഭവനങ്ങൾ പണിഞ്ഞുതുടങ്ങി. ജീവിതത്തിെൻറ കുറഞ്ഞ കാലങ്ങളിൽ മാത്രമേ തമാം സമാധാനമെെന്തന്ന് അറിഞ്ഞുള്ളൂ. അങ്ങനെയൊരു കാലത്ത് സഹോദരൻ സലീമുമൊത്ത് നുണഞ്ഞ ചോക്ലറ്റിെൻറ മധുരം അവരുടെ ഒാർമകളിലുണ്ട്. ഗസ്സാ അതിർത്തി കടക്കാനെത്തിയ സലീമിനെയും കൂട്ടുകാരെയുംകുറിച്ച് വിവരം ലഭിക്കാതാവുകയായിരുന്നു. കുടുംബം വഴിക്കണ്ണുമായി ഏറെക്കാലം കാത്തിരുന്നു.
ഇസ്രായേലി തടവറയിൽ അവെൻറ ജീവിതം അവസാനിച്ചെന്നായിരുന്നു ഒടുവിൽ അവരെ തേടിയെത്തിയ വിവരം. കാലം കടന്നുപോയി. തമാം വിവാഹിതയായി, ആറു മക്കളുടെ മാതാവായി. അവരുടെ പേരമക്കൾക്ക് നക്ബയെന്നത് കേട്ടുകേൾവി മാത്രം. മകൻ 1987ൽ നടന്ന ഒന്നാം ഇൻതിഫാദയിൽ പങ്കാളിയായി. പിന്നീടവനെ ഇസ്രായേൽ സൈന്യം പിടികൂടി മൃഗീയമായി പീഡിപ്പിച്ചു. അധികം കഴിയുംമുേമ്പ മരണത്തിനു കീഴടങ്ങി. അന്നെത്ത യുദ്ധത്തിെൻറ വിവിധ സംഭവങ്ങൾ അവരുടെ മനസ്സിൽ കിടപ്പുണ്ട്. എന്നാൽ, സംഘർഷഭൂമികണക്കെയുള്ള മനസ്സിൽ അതിനൊന്നും കൃത്യതയില്ല. എന്നാൽ, തെൻറ പിതാവിനെയും മാതാവിനെയും സഹോദരനെയും മകനെയും നഷ്ടപ്പെട്ടത് ഇപ്പോഴും ഒാർത്തിരിക്കുന്നുണ്ട്. ഏതൊരും ഫലസ്തീനിയെയുംപോലെ തമാമിനും ഒാർക്കാൻ ഇഷ്ടമില്ലാത്ത സംഭവങ്ങളാണ് ജീവിതത്തിലുണ്ടായത്. എന്നാൽ, കാലക്രമേണ അവരത് മറക്കാൻ ശീലിച്ചു.
യുദ്ധാനന്തരം മറ്റു ഫലസ്തീനി കുടുംബങ്ങളെപ്പോലെ തമാമിനും തലചായ്ക്കാൻ ഒരു അഭയാർഥി ക്യാമ്പ് കിട്ടി. പട്ടിണിയെ തടയാനായി മാത്രം ഭക്ഷണവും അൽപം വെള്ളവും അവിടെ മുടങ്ങാതെയെത്തി. ജൂലിസ് എന്ന ഗ്രാമത്തിലായിരുന്നു അവർ ജീവിച്ചിരുന്നത്. അവിടേക്ക് മടങ്ങിപ്പോകാൻ ഒരിക്കൽ അവസരം ലഭിച്ചാൽ പോകുമോ എന്ന േചാദ്യത്തിന് തനിക്ക് വയസ്സായി, നടക്കാൻ േപാലും ശേഷിയില്ലാതായിരിക്കുന്നു എന്നായിരുന്നു മറുപടി. എന്നാൽ, ആ ഗ്രാമത്തിെൻറ മണംപുരണ്ട കാറ്റെങ്കിലും ശ്വസിക്കാൻ കഴിഞ്ഞാൽ താൻ സന്തോഷത്തോടെ കണ്ണടക്കുമെന്നും നിറഞ്ഞൊഴുകുന്ന കണ്ണുകളിലെ കണ്ണീരൊപ്പി അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
