Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഅഴിമതി​​ക്കേസ്​:...

അഴിമതി​​ക്കേസ്​: മലേഷ്യൻ മുൻ പ്രധാനമന്ത്രി നജീബ്​ റസാഖിന്​ 12 വർഷം തടവ്​

text_fields
bookmark_border
najeeb-razak
cancel

ക്വാലാലംപുർ: മലേഷ്യൻ ഇൻവെസ്​റ്റ്​മ​െൻറ്​ ഫണ്ടുമായി ബന്ധപ്പെട്ട ദശലക്ഷക്കണക്കിന്​ ഡോളറി​​െൻറ അഴിമതിക്കേസിൽ മുൻ പ്രധാനമന്ത്രി നജീബ്​ റസാഖ്​ കുറ്റക്കാരനാണെന്ന്​ കോടതി. 67കാരനായ മുൻ പ്രധാനമന്ത്രിക്ക്​ 12 വർഷം തടവും 210 ദശലക്ഷം റിഗിറ്റ്​ (49 ദശലക്ഷം ഡോളർ) പിഴയും ശിക്ഷ വിധിച്ചു. അധികാര ദുർവിനിയോഗത്തിന്​ 12 വർഷവും  വിശ്വാസവഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾക്ക്​ 10​ വർഷം വീതവുമാണ്​ തടവ്​.

തടവ്​ ഒരുമിച്ച്​ അനുഭവിച്ചാൽ മതി. മലേഷ്യയുടെ ചരി​ത്രത്തിൽ ആദ്യമായാണ്​ ഉന്നത രാഷ്​ട്രീയ നേതാവ്​ അഴിമതിക്ക്​ ശിക്ഷിക്കപ്പെടുന്നത്​. നജീബിനെതിരായ ഏഴു​ കുറ്റങ്ങളും തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരിപൂർണമായി വിജയിച്ചതായി ജഡ്​ജി മുഹമ്മദ്​ നസ്​ലാൻ ഗസാലി വിധി പ്രസ്​താവത്തിൽ വ്യക്തമാക്കി. അതേസമയം, നിരപരാധിയാണെന്നും അപ്പീൽ നൽകുമെന്നും നജീബ്​ റസാഖ്​ പറഞ്ഞു. അപ്പീൽ നൽകുന്നത്​ വരെ ശിക്ഷ മരവിപ്പിച്ചതിനാൽ തൽക്കാലം ജയിലിൽ പോകേണ്ടിവരില്ല.

അഴിമതിയെ തുടർന്ന്​ 2018ൽ അധികാരത്തിൽനിന്ന്​ പുറത്തായ നജീബിനെതിരെയുള്ള അഞ്ചു കേസുകളിൽ ആദ്യത്തേതിലാണ്​ വിധി പ്രഖ്യാപിച്ചത്​. ഇൻവെസ്​റ്റ്​മ​െൻറ്​ ഫണ്ടിൽനിന്ന്​ 42 ദശലക്ഷം റിഗിറ്റ്​ (9.8 ദശലക്ഷം ഡോളർ) സ്വന്തം അക്കൗണ്ടിലേക്കു​ മാറ്റിയത്​ അടക്കം കുറ്റങ്ങൾക്കാണ്​ ഇപ്പോൾ വിചാരണ നേരിട്ടത്​. നജീബും കൂട്ടുപ്രതികളും ചേർന്ന്​ 450 കോടി ഡോളർ ഫണ്ടിൽനിന്ന്​ കവർന്നതായി അമേരിക്കൻ അന്വേഷണ ഏജൻസികൾ കണ്ടെത്തി. ഹോളിവുഡ്​ സിനിമകൾ നിർമിക്കുന്നതിന്​ പണം നൽകാനും ഹോട്ടലുകൾ, ആഡംബരനൗക, കലാസൃഷ്​ടികൾ, ആഭരണങ്ങൾ എന്നിവ വാങ്ങാനും ഇത്​ ഉപയോഗിച്ചു. 

ഇൻവെസ്​റ്റ്​മ​െൻറ്​ ഫണ്ടിന്​ സർക്കാർ ഗാരൻറി ഉറപ്പാക്കുന്നതിന്​ നജീബ്​ കൈ​ക്കൂലി വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്​. നജീബുമായി അടുത്തബന്ധമുള്ള ലോ തേക്ക്​ ജോ എന്ന ബാങ്കിങ്​ വിദഗ്​ധനാണ്​ ഇൗ തട്ടിപ്പുകളുടെ സൂത്രധാരൻ. ഇയാൾ മലേഷ്യയിൽനിന്ന്​ രക്ഷപ്പെട്ടിരുന്നു. ബാക്കി നാല്​ കേസുകളിൽ നജീബി​​െൻറ ഭാര്യ, പാർട്ടിയിലെയും സർക്കാറിലെയും ഉന്നതർ അടക്കം പ്രതികളാണ്​. 
അഞ്ചുമാസം മുമ്പ്​ അധികാരത്തിലെത്തിയ മലായ്​ നാഷനലിസ്​റ്റ്​ സഖ്യത്തിൽ നജീബി​​െൻറ മലായ്​ പാർട്ടിക്ക്​ നിർണായക പങ്കുണ്ട്​. ഇൗ സാഹചര്യത്തിൽ വിചാരണ നീണ്ടുപോകുമെന്നായിരുന്നു കണക്കുകൂട്ടൽ. സർക്കാർ കേസുമായി മുന്നോട്ടുപോകുകയും വിധി വരുകയുമായിരുന്നു. ​​​പ്രധാനമന്ത്രി മുഹമ്മദ്​ യാസീനും വിധി ഏറെ ആശ്വാസകരമാണ്​. നജീബി​​െൻറ അഴിമതിക്കെതിരെ സംസാരിച്ചതിനാണ്​ അഞ്ച്​ വർഷം മുമ്പ്​ യാസീനിനെ​ ഉപപ്രധാനമന്ത്രി സ്ഥാനത്തുനിന്ന്​ പുറത്താക്കിയത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:najib razakworld newsmalayalam newsMalaysian PM
News Summary - Najib Razak: Malaysian ex-PM gets 12-year jail term in 1MDB corruption trial-World news
Next Story