റോ​യി​േ​ട്ട​ഴ്​​സ്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ശി​ക്ഷ ന്യാ​യീ​ക​രി​ച്ച്​ സൂ​ചി

  • ‘അ​നീ​തി​ എ​വി​ടെ​യെ​ന്ന്​ കാ​ണി​ച്ചു​ത​രൂ’

23:12 PM
13/09/2018
aug-san-suki

യാംഗോ​ൻ‍: മ്യാ​ൻ​മ​റി​െ​ല റോ​ഹി​ങ്ക്യ​ൻ കൂ​ട്ട​ക്കൊ​ല പു​റം​ലോ​ക​ത്തെ അ​റി​യി​ച്ച​തി​ന്​ ര​ണ്ടു റോ​യി​േ​ട്ട​ഴ്‌​സ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ഏ​ഴു​വ​ര്‍ഷം ത​ട​വി​ന് ശി​ക്ഷി​ച്ച ന​ട​പ​ടി​യെ ന്യാ​യീ​ക​രി​ച്ച് ജ​നാ​ധി​പ​ത്യ നേ​താ​വ്​ ഒാ​ങ്​​സാ​ന്‍ സൂ​ചി. സം​ഭ​വ​ത്തി​ൽ ഇ​തു​വ​രെ മൗ​നം പാ​ലി​ക്കു​ക​യാ​യി​രു​ന്നു സൂ​ചി. മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ന​ത്തി​​െൻറ പേ​രി​ല​ല്ല, ഔ​ദ്യോ​ഗി​ക ര​ഹ​സ്യം സൂ​ക്ഷി​ക്ക​ല്‍ നി​യ​മം ലം​ഘി​ച്ച​തി​​െൻറ പേ​രി​ലാ​ണ് മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രെ അ​റ​സ്​​റ്റു ചെ​യ്ത​തെ​ന്നാ​ണ് സൂ​ചി​യു​ടെ ന്യാ​യീ​ക​ര​ണം. വി​യ​റ്റ്‌​നാ​മി​ല്‍ സൗ​ത്ത് -ഈ​സ്​​റ്റ്​ ഏ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ളു​ടെ അ​സോ​സി​യേ​ഷ​നി​ല്‍ വേ​ള്‍ഡ് ഇ​ക്ക​ണോ​മി​ക് ഫോ​റം സം​വാ​ദ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

 മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രാ​യ വാ ​ലോ​ൺ, ക​വ സോ ​അ​ഓ എ​ന്നീ മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് ത​ട​വു​ശി​ക്ഷ വി​ധി​ച്ച മ്യാ​ന്‍മ​ര്‍ കോ​ട​തി​യു​ടെ ന​ട​പ​ടി ആ​ഗോ​ള​വ്യാ​പ​ക​മാ​യി വി​മ​ര്‍ശ​ന​ങ്ങ​ള്‍ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സൂ​ചി ന്യാ​യീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് അ​പ്പീ​ല്‍ ന​ല്‍കാ​മെ​ന്നും സൂ​ചി പ​റ​ഞ്ഞു. വി​മ​ര്‍ശ​ന​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ന്ന​വ​ര്‍ ‘എ​വി​ടെ​യാ​ണ് അ​നീ​തി’​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ട​ണ​മെ​ന്നും സൂ​ചി പ​റ​ഞ്ഞു. മ്യാ​ന്‍മ​ര്‍ സൈ​ന്യം ഇ​ന്‍ദി​ന്‍ ഗ്രാ​മ​ത്തി​ലെ ഗ്രാ​മീ​ണ​രു​ടെ സ​ഹാ​യ​ത്തോ​ടെ റോ​ഹി​ങ്ക്യ​ക​ളെ​യും കൗ​മാ​ര​ക്കാ​രാ​യ ആ​ണ്‍കു​ട്ടി​ക​ളെ​യും ത​ട​ഞ്ഞു​നി​ര്‍ത്തി സെ​പ്റ്റം​ബ​ര്‍ ര​ണ്ടി​ന് വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​യെ​ന്നും റോ​യി​േ​ട്ട​ഴ്‌​സ് റി​പ്പോ​ര്‍ട്ടു ചെ​യ്തി​രു​ന്നു.

Loading...
COMMENTS