അനിശ്ചിതത്വം ബാക്കി; റോഹിങ്ക്യകൾക്ക്​ മ്യാന്മറിൽ ആദ്യ ക്യാമ്പ്​ അടുത്തയാഴ്​ച 

22:45 PM
15/01/2018
myanmar

യാം​ഗോ​ൻ: റാ​ഖൈ​നി​ൽ​നി​ന്ന്​ പ​ലാ​യ​നം ചെ​യ്​​ത റോ​ഹി​ങ്ക്യ​ൻ മു​സ്​​ലിം​ക​ൾ​ക്ക്​ തി​​രി​കെ​യെ​ത്താ​ൻ അ​വ​സ​ര​മെ​ന്ന പേ​രി​ൽ മ്യാ​ന്മ​ർ സ​ർ​ക്കാ​ർ ഒ​രു​ക്കു​ന്ന ക്യാ​മ്പി​​െൻറ ഒ​ന്നാം ഘ​ട്ടം ഇൗ ​മാ​സാ​വ​സാ​നം തു​റ​ന്നു​കൊ​ടു​ക്കും. 30,000 പേ​ർ​ക്ക്​ താ​മ​സി​ക്കാ​ൻ സൗ​ക​ര്യ​മു​ള്ള ക്യാ​മ്പി​​െൻറ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ബു​ദ്ധ തീ​വ്ര​വാ​ദി​ക​ളും സൈ​ന്യ​വും മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ട്ട്​ ഇ​തു​വ​രെ ആ​റ​ര ല​ക്ഷം പേ​ർ അ​തി​ർ​ത്തി ക​ട​ന്നി​ട്ടു​ണ്ട്. ഇ​വ​രെ തി​രി​കെ​യെ​ത്തി​ക്കാ​ൻ ബം​ഗ്ലാ​ദേ​ശു​മാ​യി ക​ഴി​ഞ്ഞ ന​വം​ബ​ർ 23ന്​ ​ഒ​പ്പു​വെ​ച്ച ക​രാ​റി​​െൻറ ഭാ​ഗ​മാ​യാ​ണ്​ വ​ട​ക്ക​ൻ റാ​ഖൈ​നി​ലെ ഹ്​​ലാ പേ ​ഖോ​ങ്ങി​ൽ ക്യാ​മ്പ്​ നി​ർ​മി​ക്കു​ന്ന​ത്.

 125 ഏ​ക്ക​ർ സ്​​ഥ​ല​ത്ത്​ 625 കെ​ട്ടി​ട​ങ്ങ​ളാ​ണ്​ നി​ർ​മി​ക്കു​ക. ഒ​ന്നാം ഘ​ട്ട​ത്തി​ൽ 100 കെ​ട്ടി​ട​ങ്ങ​ൾ ജ​നു​വ​രി അ​വ​സാ​ന​േ​ത്താ​ടെ തു​റ​ന്നു​കൊ​ടു​ക്കാ​നാ​ണ്​ തീ​രു​മാ​നം. തി​രി​കെ​യെ​ത്തു​ന്ന അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക്​ താ​ൽ​ക്കാ​ലി​ക സൗ​ക​ര്യ​മെ​ന്ന നി​ല​ക്കാ​ണ്​ ക്യാ​െ​മ്പ​ന്നും പ​ര​മാ​വ​ധി ര​ണ്ടു മാ​സം ഇ​വി​ടെ പാ​ർ​പ്പി​ച്ച​ശേ​ഷം സ്വ​ന്തം വീ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങാ​നാ​കു​മെ​ന്നും മ്യാ​ന്മാ​ർ സ​ർ​ക്കാ​ർ പ​റ​യു​ന്നു.

 മ്യാ​ന്മ​റി​ലേ​ക്ക്​ തി​രി​കെ​വ​രു​ന്ന എ​ല്ലാ​വ​രെ​യും സ്വീ​ക​രി​ക്കു​െ​മ​ന്ന്​​ അ​ധി​കൃ​ത​ർ പ​റ​യു​െ​ന്ന​ങ്കി​ലും റോ​ഹി​ങ്ക്യ​ക​ൾ​ക്ക്​ ഇ​നി​യും പൗ​ര​ത്വം അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ൽ എ​ത്ര​പേ​രെ സ്വീ​ക​രി​ക്കു​മെ​ന്ന ആ​ശ​ങ്ക നി​ല​നി​ൽ​ക്കു​ക​യാ​ണ്. തി​രി​കെ​യെ​ത്തു​ന്ന അ​ഭ​യാ​ർ​ഥി​ക​ളു​ടെ രേ​ഖ ഉ​റ​പ്പാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ത്തി​ലെ​ത്ത​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം. തോ​ങ്​​പി​യോ​ലെ​റ്റ്​​​വെ​യ്, എ​ൻ​ഗാ​ഖു​യ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ ഒാ​ഫി​സു​ക​ളു​ള്ള​ത്.

 മാ​താ​പി​താ​ക്ക​ൾ മ്യാ​ന്മ​റി​ൽ താ​മ​സി​ച്ച​വ​രെ​ന്ന​തി​ന്​ തെ​ളി​വു​ണ്ടെ​ങ്കി​ൽ സ​മീ​പി​ക്കാ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം. എ​ന്നാ​ൽ, ഇ​തു​സം​ബ​ന്ധി​ച്ച്​ അ​വ​സാ​ന​മാ​യി 1992ൽ ​ഒ​പ്പു​വെ​ച്ച ക​രാ​റി​ലും റോ​ഹി​ങ്ക്യ​ക​ൾ​ക്ക്​ പൗ​ര​ത്വം വാ​ഗ്​​ദാ​നം ചെ​യ്യു​ന്നി​ല്ല. അ​തേ​സ​മ​യം, അ​ടു​ത്ത​യാ​ഴ്​​ച ക്യാ​മ്പ്​ തു​റ​ക്കു​മെ​ങ്കി​ലും മ്യാ​ന്മ​ർ-​ബം​ഗ്ലാ​ദേ​ശ്​ സ​ർ​ക്കാ​റു​ക​ൾ ത​മ്മി​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഏ​റെ ബാ​ക്കി​നി​ൽ​ക്കു​ന്ന​തി​നാ​ൽ റോ​ഹി​ങ്ക്യ​ക​ൾ​ക്ക്​ എ​ന്ന്​ മ​ട​ങ്ങാ​നാ​കു​മെ​ന്ന്​ ഇ​നി​യും വ്യ​ക്​​ത​മ​ല്ല. 

COMMENTS