രാഖൈനിൽ വംശഹത്യയെന്ന യു.എൻ റിപ്പോർട്ട് തള്ളി മ്യാന്മർ
text_fieldsനയ്പിഡാവ്: റോഹിങ്ക്യൻ വംശഹത്യക്ക് ഉത്തരവാദികളായ ഉന്നത സൈനിക ഉദ്യോഗസ്ഥരെ വിചാരണ ചെയ്യണമെന്ന് യു.എൻ വസ്തുതാന്വേഷണ സംഘത്തിെൻറ റിപ്പോർട്ട് തള്ളി മ്യാന്മർ.
രാഖൈനിൽ സൈന്യം ആയിരങ്ങളെ കൂട്ടക്കൊല ചെയ്തും സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കിയെന്നുമുള്ള റിപ്പോർട്ട് പച്ചക്കള്ളമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മ്യാന്മറിലെ മുതിർന്ന സർക്കാർ വക്താവ് തള്ളിയതെന്ന് ദേശീയപത്രമായ ഗ്ലോബൽ ന്യൂ ലൈറ്റ് ഒാഫ് മ്യാന്മർ റിപ്പോർട്ട് ചെയ്തു. മനുഷ്യാവകാശ ലംഘനങ്ങൾ തങ്ങൾ വെച്ചുപൊറുപ്പിക്കില്ല.
കണ്ടെത്തലുകൾ കള്ളമായതിനാൽ യു.എൻ വസ്തുത നിരീക്ഷണ ദൗത്യസംഘത്തെ രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ലെന്നും യു.എൻ മനുഷ്യാവകാശ സമിതി കൊണ്ടുവരുന്ന പ്രമേയങ്ങൾ സ്വീകരിക്കില്ലെന്നും മുതിർന്ന വക്താവ് സോ ടെ വ്യക്തമാക്കി.
യു.എന്നിെൻറയും മറ്റ് അന്താരാഷ്ട്ര ഏജൻസികളുടെയും തെറ്റായ ആരോപണങ്ങളെ കുറിച്ചന്വേഷിക്കാൻ സ്വതന്ത്ര കമീഷനെ നിയമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റോഹിങ്ക്യൻ വിഷയത്തിൽ രാഷ്ട്രീയ പരിഹാരമാണ് വേണ്ടതെന്ന് കഴിഞ്ഞദിവസം മ്യാന്മറിെൻറ സഖ്യചേരിയായ ചൈന അഭിപ്രായപ്പെട്ടിരുന്നു.
അന്താരാഷ്ട്ര നിയമത്തിനു കീഴിലെ ഏറ്റവും ക്രൂരമായ കുറ്റങ്ങളാണ് മ്യാന്മർ സേന നടത്തിയതെന്ന് റിപ്പോർട്ട് സൂചിപ്പിച്ചിരുന്നു. സംഭവത്തിൽ ഇരകളാക്കപ്പെട്ടവരും ദൃക്സാക്ഷികളുമായ 875 പേരെ അഭിമുഖം നടത്തിയും ഫോേട്ടാകൾ, വിഡിയോകൾ, ഉപഗ്രഹ ചിത്രങ്ങൾ എന്നിവ പരിശോധിച്ചുമാണ് റിപ്പോർട്ട് തയാറാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
