മാധ്യമപ്രവർത്തകർക്കെതിരായ കേസ് തള്ളില്ലെന്ന് കോടതി
text_fieldsയാംഗോൻ: തങ്ങളുടെ പേരിലുള്ള കേസ് തള്ളണമെന്നാവശ്യപ്പെട്ട് രണ്ട് റോയിേട്ടഴ്സ് മാധ്യമപ്രവർത്തകർ സമർപ്പിച്ച അപേക്ഷ മ്യാന്മർ കോടതി തള്ളി. റോഹിങ്ക്യൻ അഭയാർഥികളുടെ പ്രതിസന്ധി സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടതിന് ഡിസംബറിലാണ് രാജ്യത്തിെൻറ ഒൗദ്യോഗിക രഹസ്യ നിയമം ലംഘിച്ച കുറ്റം ചുമത്തി മാധ്യമപ്രവർത്തകരായ വാ ലോൺ (32), ക്യാവ് സോ ഒാ (27) എന്നിവരെ അറസ്റ്റ് ചെയ്തത്.
കുറ്റം തെളിയിക്കപ്പെട്ടാൽ 14 വർഷത്തെ ജയിൽശിക്ഷ അനുഭവിക്കേണ്ടിവരും. മ്യാന്മറിലെ ക്രൂരമായ വംശഹത്യയുടെ യാഥാർഥ്യം ലോകത്തിനു മുന്നിൽ വെളിപ്പെടുത്തിയതിെൻറ പേരിൽ ഇവർക്കെതിരെ നടപടി സ്വീകരിച്ച് മാധ്യമസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുള്ള ശ്രമത്തിനെതിരെ അന്താരാഷ്ട്ര തലത്തിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു.
വംശഹത്യയെ തുടർന്നും സൈനിക അടിച്ചമർത്തലിെൻറ ഭാഗമായും ഏഴു ലക്ഷം റോഹിങ്ക്യ മുസ്ലിംകൾ രാഖൈനിൽനിന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ്യേണ്ടിവന്നതിലും മ്യാന്മർ ലോകത്തിെൻറ മുന്നിൽ ഒറ്റപ്പെടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
