Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.​എ​ന്നി​ന്​...

യു.​എ​ന്നി​ന്​ രാ​ജ്യ​ത്ത്​ ഇ​ട​പെ​ടാ​ൻ അ​ധി​കാ​ര​മി​ല്ലെ​ന്ന്​ സൈ​നി​ക മേ​ധാ​വി

text_fields
bookmark_border
യു.​എ​ന്നി​ന്​ രാ​ജ്യ​ത്ത്​ ഇ​ട​പെ​ടാ​ൻ അ​ധി​കാ​ര​മി​ല്ലെ​ന്ന്​ സൈ​നി​ക മേ​ധാ​വി
cancel

യാം​ഗോ​ൻ: ​െഎ​ക്യ​രാ​ഷ്​​ട്ര​സ​ഭ​ക്ക്​ രാ​ജ്യ​ത്തി​​​െൻറ പ​ര​മാ​ധി​കാ​ര​ത്തി​ൽ ഇ​ട​പെ​ടാ​ൻ അ​ധി​കാ​ര​മി​ല്ലെ​ന്ന്​ മ്യാ​ന്മ​ർ സൈ​നി​ക മേ​ധാ​വി മി​ൻ ആ​ങ്​ ലാ​യ്​​ങ്. റോ​ഹി​ങ്ക്യ​ൻ വം​ശ​ഹ​ത്യ​യി​ൽ പ​ങ്കാ​ളി​ക​ളാ​യ സൈ​നി​ക മേ​ധാ​വി​യും മ​റ്റു​ള്ള ഉ​ദ്യോ​ഗ​സ്​​ഥ​രും വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്ന യു.​എ​ൻ റി​പ്പോ​ർ​ട്ടി​നോ​ട്​ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മി​ൻ ആ​ങ്.

ക​ഴി​ഞ്ഞ ദി​വ​സം സൈ​നി പ​ത്ര​ത്തി​ലൂ​ടെ​യാ​ണ്​ പ്ര​സ്​​താ​വ​ന പു​റ​ത്തു​വ​ന്ന​ത്. അ​ന്താ​രാ​ഷ്​​ട്ര ക്രി​മി​ന​ൽ കോ​ട​തി​യി​ൽ വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്ന റി​പ്പോ​ർ​ട്ട്​ പു​റ​ത്തു​വ​ന്ന​ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ സൈ​നി​ക മേ​ധാ​വി പ്ര​തി​ക​രി​ച്ച​ത്. ന്യൂ​യോ​ർ​ക്കി​ൽ യു.​എ​ൻ പൊ​തു​സ​ഭ​യി​ൽ റോ​ഹി​ങ്ക്യ​ൻ വി​ഷ​യം ച​ർ​ച്ച​ക്കു വ​രാ​നി​രി​ക്കെ​യാ​ണ്​ പ്ര​സ്​​താ​വ​ന പു​റ​ത്തു​വ​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ആ​ഗ​സ്​​റ്റി​ൽ മ്യാ​ന്മ​ർ സൈ​ന്യം രാ​ഖൈ​ൻ സം​സ്​​ഥാ​ന​ത്ത്​ ന​ട​ത്തി​യ അ​ക്ര​മ​ങ്ങ​ളെ തു​ട​ർ​ന്ന്​ ഏ​ഴു​ല​ക്ഷ​ത്തി​ലേ​റെ റോ​ഹി​ങ്ക്യ​ൻ വം​ശ​ജ​രാ​ണ്​ അ​ഭ​യാ​ർ​ഥി​ക​ളാ​ക്ക​പ്പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsrohingya crisisU.Nmalayalam newsMyanmar army chiefMin-Aung-Hlaing
News Summary - Myanmar army chief says 'no right to interfere' as U.N. weighs Rohingya crisis -world news
Next Story