മുർസിയുടെ മരണം കൊലപാതകം -ബ്രദർ ഹുഡ്

10:15 AM
18/06/2019

കൈ​റോ: ഈ​ജി​പ്ത് മു​ൻ പ്ര​സി​ഡ​ൻ​റ് മു​ഹ​മ്മ​ദ് മു​ർ​സി​യു​ടെ മ​ര​ണം ആ​സൂ​ത്രി​ത കൊ​ല​പാ​ത​ക​മാ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി മു​സ്​​ലിം ബ്ര​ദ​ർ​ഹു​ഡ്. അ​ദ്ദേ​ഹ​ത്തെ അ​വ​ർ ഏ​കാ​ന്ത​ത​ട​വി​ല​ട​ച്ചു. മ​രു​ന്നും ഭ​ക്ഷ​ണ​വും ന​ൽ​കാ​തെ പീ​ഡി​പ്പി​ച്ചു.

അ​ടി​സ്​​ഥാ​ന ആ​വ​ശ്യ​ങ്ങ​ൾ പോ​ലും അ​നു​വ​ദി​ക്കാ​തെ ക​ടു​ത്ത മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണ്​ ന​ട​ത്തി​യ​തെ​ന്ന്​ ബ്ര​ദ​ർ​ഹു​ഡി​​െൻറ രാ​ഷ്​​ട്രീ​യ വി​ങ്​ ആ​യ ഫ്രീ​ഡം ആ​ൻ​റ്​ ജ​സ്​​റ്റി​സ്​ പാ​ർ​ട്ടി ആ​രോ​പി​ച്ചു. മ​ര​ണ​ത്തെ​ക്കു​റി​ച്ച് അ​ന്താ​രാ​ഷ്​​ട്ര അ​ന്വേ​ഷ​ണം വേ​ണം. പ്ര​തി​ഷേ​ധ​വു​മാ​യി ലോ​ക​ത്താ​ക​മാ​ന​മു​ള്ള ഈ​ജി​പ്ത് എം​ബ​സി​ക​ളു​ടെ മു​ന്നി​ൽ സം​ഘം ചേ​രാ​നും ആ​വ​ശ്യ​പ്പെ​ട്ടു. 

അതിനിടെ, മു​ർ​സി​യു​ടെ മ​ര​ണ​ത്തി​ൽ സ്വ​ത​ന്ത്ര​വും നി​ഷ്​​പ​ക്ഷ​വു​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട്​ യു.​എ​ൻ മ​നു​ഷ്യാ​വ​കാ​ശ കൗ​ൺ​സി​ലും ഹ്യൂ​മ​ൻ റൈ​റ്റ്​​സ്​ വാ​ച്ചും ആം​ന​സ്​​റ്റി ഇ​ൻ​റ​ർ​നാ​ഷ​ന​ലും രം​ഗ​ത്തു വ​ന്നു. മു​ർ​സി​യു​ടെ മ​ര​ണ​ത്തി​​െൻറ പ​ശ്​​ചാ​ത്ത​ല​ത്തി​ൽ ഈ​ജി​പ്​​തി​ലെ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളെ കു​റി​ച്ച്​ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന്​ സംഘടനകൾ ആ​വ​ശ്യ​പ്പെ​ട്ടു.

ക​സ്​​റ്റ​ഡി​യി​ലി​രി​ക്കെ പെ​​ട്ടെ​ന്നു​ണ്ടാ​കു​ന്ന ഏ​തു മ​ര​ണ​ത്തി​ലും നി​ഷ്​​പ​ക്ഷ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കേ​ണ്ട​തു​ണ്ട്. സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച്​ മ​ര​ണ​കാ​ര​ണം ക​ണ്ടെ​ത്ത​ണ​മെ​ന്നും യു.​എ​ൻ മ​നു​ഷ്യാ​വ​കാ​ശ ഹൈ​ക​മ്മീ​ഷ​ണ​റു​ടെ വ​ക്​​താ​വ്​ ആ​വ​ശ്യ​പ്പെ​ട്ടു. 

മു​ർ​സി​യു​ടെ മ​ര​ണം ദു:​ഖ​ക​ര​മാ​യ വാ​ർ​ത്ത​യെ​ന്നാ​ണ്​ ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​തി​ക​രി​ച്ച​ത്. മു​ര്‍സി​യു​ടെ​ത് ആ​സൂ​ത്രി​ത കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ല​ണ്ട​നി​ലെ മു​സ്​​ലിം ബ്ര​ദ​ര്‍ഹു​ഡ് നേ​താ​വ് മു​ഹ​മ്മ​ദ് സു​ഡാ​ന്‍ പ്ര​തി​ക​രി​ച്ചു. ആ​വ​ശ്യ​മാ​യ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ക​​ടു​​ത്ത പ്ര​​മേ​​ഹ​​വും ക​​ര​​ൾ രോ​​ഗ​​വും ബാ​​ധി​​ച്ച മു​​ർ​​സി​​ക്ക്​ അ​​ന്താ​​രാ​​ഷ്​​​ട്ര മ​​ര്യാ​​ദ അ​​നു​​സ​​രി​​ച്ചു​​ള്ള പ​​രി​​ഗ​​ണ​​ന​​ക​​​ളൊ​​ന്നും ജ​​യി​​ലി​​ൽ ല​​ഭ്യ​​മ​​ല്ലെ​​ന്നും ഇ​​ത്​ അ​​ദ്ദേ​​ഹ​​ത്തി​​​​​​​െൻറ ജീ​​വ​​ൻ അ​​പ​​ക​​ട​​പ്പെ​​ടു​​ത്തു​​മെ​​ന്നും കു​​ടും​​ബം നേ​​ര​​ത്തേ പ​​രാ​​തി​​പ്പെ​​ട്ടി​​രു​​ന്നു.
 

Loading...
COMMENTS