എ​വ​റ​സ്​​റ്റി​ൽ മ​രി​ച്ച​വ​രി​ൽ വി​ദേ​ശ പ​ർ​വ​താ​രോ​ഹ​ക​രും

22:06 PM
25/05/2019
everest

കാ​ഠ്​​മ​ണ്​​ഡു: ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ കൊടുമുടിയായ എ​വ​റ​സ്​​റ്റി​ൽ മ​രി​ച്ച​വ​രി​ൽ ഐ​റി​ഷ്, ബ്രി​ട്ടീ​ഷ്​ പ​ർ​വ​താ​രോ​ഹ​ക​രും. പ​ർ​വ​താ​രോ​ഹ​ണ​ത്തി​നി​ടെ ഒ​രാ​​ഴ്​​ച​ക്കി​ടെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 10 ആ​യി ഉ​യ​ർ​ന്നു.

ബ്രി​ട്ട​നി​ലെ റോ​ബി​ൻ ഫി​ഷ​റും (44), ​അ​യ​ർ​ല​ൻ​ഡി​ൽ​നി​ന്നു​ള്ള 56 കാ​ര​നു​മാ​ണ്​ മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്​​ച​യാ​ണ്​ ഇ​രു​വ​രു​ടെ​യും മ​ര​ണം സ്​​ഥി​രീ​ക​രി​ച്ച​ത്. ല​ക്ഷ്യ​ത്തി​ലെ​ത്താ​ൻ 150 മീ​റ്റ​ർ മാ​ത്രം ശേ​ഷി​ക്കെ​യാ​ണ്​ റോ​ബി​ൻ ഫി​ഷ​ൻ താ​ഴേ​ക്കു പ​തി​ച്ച​ത്. എ​വ​റ​സ്​​റ്റി​ൽ പ​ർ​വ​താ​രോ​ഹ​ക​രു​ടെ തി​ര​ക്ക്​ കൂ​ടി​യ​തും മോ​ശം കാ​ലാ​വ​സ്​​ഥ​യു​മാ​ണ്​ അ​പ​ക​ട​ത്തി​ന്​ വ​ഴി​വെ​ച്ച​ത്.

 ഇ​ത്ത​വ​ണ പ​തി​വി​ൽ നി​ന്നും കൂ​ടു​ത​ൽ പേ​രെ​യാ​ണ്​ നേ​പ്പാ​ൾ എ​വ​റ​സ്​​റ്റ്​ ക​യ​റാ​ൻ അ​നു​വ​ദി​ച്ച​ത്. വി​ദേ​ശ പ​ർ​വ​താ​രോ​ഹ​ക​ർ​ക്കാ​യി 381 പെ​ർ​മി​റ്റു​ക​ളാ​ണ്​ ഇ​ക്കു​റി നേ​പ്പാ​ൾ അ​നു​വ​ദി​ച്ച​ത്. ഒ​രാ​ൾ​ക്ക്​ 11,000 ഡോ​ള​റി​​െൻറ ചെ​ല​വു​വ​രും.

ഓ​രോ​രു​ത്ത​ർ​ക്കും ഷേ​ർ​പ സ​മു​ദാ​യ​ത്തി​ൽ​പെ​ട്ട ആ​ളു​ടെ സ​ഹാ​യം ല​ഭി​ക്കും. 1953ൽ ​എ​ഡ്​​മ​ണ്ട്​ ഹി​ല​രി​യും ടെ​ൻ​സി​ങ്​ നോ​ർ​ഗേ​യും എ​വ​റ​സ്​​റ്റ്​ കീ​ഴ​ട​ക്കി​യ​തോ​ടെ നേ​പ്പാ​ളി​ൽ പ​ർ​വ​താ​രോ​ഹ​ണം വ​ലി​യ വ്യ​വ​സാ​യ​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു.

Loading...
COMMENTS